- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാപ്പാട് കടലോരത്ത് ഹൈടെക് വാതക ശ്മശാനം (വിശ്രാന്തി) ഉദ്ഘാടനം ആഗസ്റ്റ് 26ന്
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേമഞ്ചേരി ഗ്രാമ പഞ്ചായത്തും സംയുക്തമായി കാപ്പാട് കടലോരത്ത് 1.10 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ആധുനിക ഹൈടെക്ക് ശ്മാശാനം ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ഉള്‍പ്പടെയുളളവര്‍ പങ്കെടുക്കും.
ശ്മശാനം നിര്‍മ്മിക്കാന്‍ കെ.ദാസന്‍ എം.എല്‍.എ 42 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്ത് 40 ലക്ഷവും, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 28 ലക്ഷം രൂപയുമാണ് നല്‍കിയത്. വിശ്രാന്തിയെന്നാണ് ശ്മശാനത്തിന് പേര് നല്‍കിയത്.
ഹൈടെക്ക് ക്രീമിറ്റോറിയം കമ്പനിയാണ് ശ്മശാനത്തിന്റെ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും സജ്ജമാക്കിയത്. തൃക്കോട്ടൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കെട്ടിടം നിര്‍മ്മിച്ചത്.
ഒരു മൃതദേഹം ദഹിപ്പിക്കുവാന്‍ പരമാവധി ഒരു മണിക്കൂറാണ് വേണ്ടത്. 19 കിലോവിന്റെ എട്ട് സിലിണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും 12,13 കിലോ വാതകമുപയോഗിച്ച് ഒരു മൃതദേഹം ദഹിപ്പിക്കാം. മൃതദേഹം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുക അഞ്ച് എച്ച്.പി ബോയിലര്‍ കറക്കി പ്രത്യേക ജലസംഭരണിയിലൂടെ കടത്തി വിട്ട് ശുദ്ധീകരിക്കും. ഈ പുക 30 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ച പുകക്കുഴലിലൂടെ പുറന്തളളും. മൃതദേഹം കത്തിക്കുമ്പോള്‍ ദുര്‍ഗ്ഗന്ധമോ, മറ്റ് പരിസ്ഥിതി പ്രശ്‌നങ്ങളോ ഉണ്ടാകില്ല. ശ്മശാനത്തിലെ ബോയിലര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ത്രീഫെയ്‌സ് കണക്ഷന്‍ ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണത്താല്‍ വൈദ്യുതി മുടങ്ങിയാല്‍ ജനറേറ്റര്‍ സംവിധാനവും ഉണ്ട്. കടലോരത്ത് ആയതിനാല്‍ തുരുമ്പെടുക്കാത്ത സ്റ്റീലുകൊണ്ടുള്ള പുകക്കുഴലാണ് സ്ഥാപിച്ചത്.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലുളളവര്‍ക്ക് മൃതദേഹം ദഹിപ്പിക്കുവാന്‍ 3500 രൂപയാണ് ഫീസ് നല്‍കേണ്ടത്. മറ്റ് പഞ്ചായത്തിലുളളവര്‍ 4000 രൂപ നല്‍കണം. കൊയിലാണ്ടി കാപ്പാട് ബീച്ച് റോഡ് വഴി ശ്മശാനത്തിലെത്താം. ശ്മശാനത്തിന് ചുറ്റും പൂന്തോട്ടം, ശുചിമുറി എന്നിവയുണ്ട്. 50,000 ലിറ്റര്‍ ശേഷിയുളള മഴവെളള സംഭരണിയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ കൈവശമുളള 1.28 ഏക്കര്‍ സ്ഥലത്താണ് ശ്മശാനം നിര്‍മ്മിച്ചത്. ശ്മശാനത്തിന്റെ നടത്തിപ്പ് ലേലം ചെയ്തു നല്‍കും.
ശ്മശാനത്തിന് പരിസ്ഥിതി നിയന്ത്രണ ബോര്‍ഡിന്റെ അനുമതി കിട്ടിക്കഴിഞ്ഞു. ജില്ലാ കലക്ടറുടെ അനുമതി കൂടി ലഭിച്ചാല്‍ മൃതദേഹം സംസ്‌ക്കരിച്ചു തുടങ്ങുമെന്ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് പറഞ്ഞു.
RELATED STORIES
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
15 Jan 2025 6:05 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടല്‍; നോട്ടിങ്ഹാം...
15 Jan 2025 5:56 AM GMTദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMTഒരു ആടിനെ കൂടി കൊന്നു; കടുവയെ പിടിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍...
15 Jan 2025 5:28 AM GMTഗുജറാത്തിലെ ഹസ്റത്ത് പഞ്ച് പീര്‍ ദര്‍ഗ പൊളിച്ചു; കൃഷ്ണഭൂമിയില്‍...
15 Jan 2025 5:05 AM GMT