Latest News

ഹിജാബ് നിരോധനം: പര്‍ദ്ദ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ആര്‍എസ്എസ് പിന്തുണയുള്ള മുസ് ലിം രാഷ്ട്രീയ മഞ്ച്

ഹിജാബ് നിരോധനം: പര്‍ദ്ദ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ആര്‍എസ്എസ് പിന്തുണയുള്ള മുസ് ലിം രാഷ്ട്രീയ മഞ്ച്
X

അയോധ്യ; കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തിനെതിരേയുളള സമരത്തിന്റെ മുഖമായി മാറിയ ബിബി മുസ്‌കാന്‍ ഖാന് പിന്തുണയുമായി ആര്‍എസ്എസ്. ആര്‍എസ്എസ് പിന്തുണയുള്ള മുസ് ലിം രാഷ്ട്രീയ മഞ്ചാണ് കര്‍ണാടക ഹിജാബ് വിവാദത്തില്‍ മുസ് ലിം പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായെത്തിയത്.

പര്‍ദ്ദയും ഹിജാബും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് സംഘടന അഭിപ്രായപ്പെട്ടു.

ഹിജാബ് നിരോധനത്തിനെതിരേ ശക്തമായ നിലപാടുമായി രംഗത്തുവന്ന മുസ് ലിംപെണ്‍കുട്ടികളെ ആക്രമിക്കുന്നവരെ മുസ് ലിം രാഷ്ട്രീയ മഞ്ച് വിമര്‍ശിച്ചു.

മുസ്‌കാന്‍ രാജ്യത്തിന്റെ മകളും സഹോദരിയുമാണെന്ന് മുസ് ലിം രാഷ്ട്രീയ മഞ്ച് അവധ് പ്രാന്ത് സന്‍ചാലക് അനില്‍ സിങ് അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തില്‍ തങ്ങള്‍ മുസ്കാനുവേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു സംസ്‌കാരം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നു. ജയ് ശ്രീറാം വിളിച്ച് പെണ്‍കുട്ടിയ ആക്രമിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണ്... പെണ്‍കുട്ടിക്ക് ഹിജാബ് ധരിക്കാന്‍ ഭരണഘടനാപരമായ അധികാരമുണ്ട്. കാംപസ് ഡ്രസ് കോഡ് തെറ്റിച്ചാല്‍ നടപടിയെടുക്കാന്‍ അവകാശമുണ്ട്- സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ജയ് ശ്രീം വിളിച്ച് കാവി ഷാള്‍ അണിഞ്ഞ് പെണ്‍കുട്ടികളെ ആക്രമിക്കുന്നത് ഹിന്ദു സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

'മുസ്‌ലിംകള്‍ ഞങ്ങളുടെ സഹോദരങ്ങളാണെന്നും രണ്ട് സമുദായങ്ങളുടെയും ഡിഎന്‍എ ഒന്നുതന്നെയാണെന്നും ഞങ്ങളുടെ സര്‍സംഘ് ചാലക് പറഞ്ഞിട്ടുണ്ട്. മുസ് ലിംകളെ തങ്ങളുടെ സഹോദരങ്ങളായി സ്വീകരിക്കാന്‍ ഞാന്‍ ഹിന്ദു സമുദായാംഗങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു-അനില്‍ സിങ് പറഞ്ഞു.

Next Story

RELATED STORIES

Share it