Latest News

കര്‍ണാടയിലെ ഹിജാബ് നിരോധനം: ഹരജി ഇന്ന് ഹൈക്കോടതിയില്‍; സ്‌കൂളുകള്‍ക്കുമുന്നില്‍ സംഘര്‍ഷാവസ്ഥ

കര്‍ണാടയിലെ ഹിജാബ് നിരോധനം: ഹരജി ഇന്ന് ഹൈക്കോടതിയില്‍; സ്‌കൂളുകള്‍ക്കുമുന്നില്‍ സംഘര്‍ഷാവസ്ഥ
X

ഉഡുപ്പി; സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരേയുള്ള ഹരജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കാനിരിക്കെ സ്‌കൂളുകള്‍ക്കു മുന്നില്‍ സംഘര്‍ഷാവസ്ഥ. മുസ് ലിം വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനെതിരേ പ്രതിഷേധവുമായി നിരവധി ഹിന്ദു വിദ്യാര്‍ത്ഥികളാണ് കാവി ഷാളുമായി സ്‌കൂളുകള്‍ക്കു മുന്നിലെത്തിയിരിക്കുന്നത്.

ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ കോളജിലെ ഗെയ്റ്റിനു മുന്നില്‍ കാവി ഷാള്‍ ധരിച്ച വിദ്യാര്‍ത്ഥികള്‍ ബഹളം വയ്ക്കുന്ന വീഡിയോ ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജയ് ശ്രീം മുദ്രാവാക്യങ്ങള്‍ മുഴക്കി കൂടുതല്‍ പേര്‍ എത്തുന്നുമുണ്ട്.

മറ്റൊരിടത്ത് മുസ് ലിം വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കുന്നതും വീഡിയോവിലുണ്ട്. ഹിജാബ് ധരിച്ചെത്തിയ ഏതാനും കുട്ടികളെ ഗെയ്റ്റിനു വെളിയിലേക്ക് തള്ളിമാറ്റിയതായി പരാതിയുണ്ട്.

സംഘര്‍ഷാവസ്ഥയുണ്ടെങ്കില്‍ ഇടപെടാന്‍ വലിയൊരു പോലിസ് സന്നാഹവും സ്ഥലത്തെത്തി.

ഹിജാബുമായി ബന്ധപ്പെട്ട ഹരജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതാണ് ഹരജി കേള്‍ക്കുക. അടിയന്തര കാര്യങ്ങള്‍ കേട്ട ശേഷമായിരിക്കും ഹിജാബ് വിഷയം പരിഗണിക്കുന്നത്. കോടതി വിധി കേള്‍ക്കുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ അക്ഷമരാണെന്നും കാത്തിരിക്കാനാവില്ലെന്നും ജസ്റ്റിസ് ദീക്ഷിത് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഹരജിക്കെതിരേ കൗണ്ടര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ഈ വിഷയത്തില്‍ കൂടുതല്‍ പേരെ കക്ഷി ചേര്‍ക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ഇന്ന് തന്നെ വാദം കേള്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it