Latest News

ഹിമാചലില്‍ 8 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇരട്ടിപ്പ് നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളില്‍

ഹിമാചലില്‍ 8 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇരട്ടിപ്പ് നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളില്‍
X

ഷിംല: ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 568 ആയി ഉയര്‍ന്നു.

ഇന്ന് 213 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്. അതില്‍ 163 പേരുടെ ഫലം പുറത്തുവന്നു. 50 സാംപിളുകളുടെ ഫലം ഇനിയും പുറത്തുവരാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഉന(4), ചംബ(3), കന്‍ഗ്ര(1) എന്നീ ജില്ലകളിലാണ് ഇന്ന് കൊവിഡ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഹിമാചലിലെ 568 കേസുകളില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. അതില്‍ 188 എണ്ണവും ഡല്‍ഹിയില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനത്തുനിന്ന് വന്നവരുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാനത്തെ ഇരട്ടിപ്പ് നിരക്ക് 20.20 ആയി മാറി. നിലവിലിത് ദേശീയ ശരാശരിയേക്കാള്‍ മോശം അവസ്ഥയിലാണ്.

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ് ഹിമാചലില്‍ കൊവിഡ് നിരക്ക് കാര്യമായി ഉയര്‍ന്നത്. അതോടൊപ്പം രോഗമുക്തി നിരക്ക് വര്‍ധിച്ചതാണ് ഏക ആശ്വാസം. നിലവില്‍ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 61.51 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ മുകൡലാണ്. 51.07 ആണ് ദേശീയ ശരാശരി. ഹിമാചലിലെ മരണനിരക്ക് 100ന് 1.43 ആണ്. ദേശീയ ശരാശരി 2.51ഉം.

സംസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും തിരിച്ചുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പറഞ്ഞു. വരുന്നവര്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം എന്നേയുള്ളൂ. കൂടുതല്‍ കൊവിഡ് കേസുകള്‍ വരികയാണെങ്കില്‍ പുറത്തുനിന്നുവരുന്നവരുടെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പുനല്‍കി.

ഹിമാചല്‍ പ്രദേശില്‍ 185 ആക്റ്റീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 6 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it