Latest News

ഈദ് ആഘോഷങ്ങള്‍ക്കെതിരേ ഹിന്ദുത്വര്‍; ജോധ്പൂരില്‍ കര്‍ഫ്യൂ; ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

ഈദ് ആഘോഷങ്ങള്‍ക്കെതിരേ ഹിന്ദുത്വര്‍; ജോധ്പൂരില്‍ കര്‍ഫ്യൂ; ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു
X

ജയ്പൂര്‍: രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ ഹിന്ദുത്വര്‍ അഴിച്ചുവിട്ട പ്രകോപനം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ജോധ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടം ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനാണ് ഇത്.

ഉണ്ടയ് മന്ദിര്‍, നാഗോരി ഗേറ്റ്, ഖണ്ഡ് ഫല്‍സ, പ്രതാപ് നഗര്‍, ദേവ് നഗര്‍, സുര്‍ സാഗര്‍, സര്‍ദാര്‍പുര എന്നിവിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അര്‍ധരാത്രിവരെയാണ് നിരോധനാജ്ഞക്ക് പ്രാബല്യമുണ്ടാവുക.

ഇന്നലെ രാത്രിയാണ് രാജസ്ഥാനില്‍ വിവിധ പ്രദേശങ്ങളില്‍ ഈദ് ആഘോഷങ്ങള്‍ക്കെതിരേ ഹിന്ദുത്വര്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ജോധ്പൂരില്‍ ഗലോരിയ ഗേറ്റില്‍ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രകോപനം. പോലിസ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഈദ് ആഘോഷത്തിന്റെ പേരിലുണ്ടായ പൊതുചടങ്ങുകള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനു കാരണമെന്ന് കരുതുന്നു. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഉച്ചഭാഷിണി നീക്കം ചെയ്തതും സംഘര്‍ഷത്തിനു വഴിവച്ചു. നീക്കം ചെയ്യുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. സംഘര്‍ഷത്തിനിടയില്‍ കല്ലേറും നടന്നു.

ജോധ്പൂരില്‍ നാല് പോലിസുകാര്‍ക്ക് പരിക്കേറ്റു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ സ്വാധീനമേഖലയാണ് ജോധ്പൂര്‍. ജോധ്പൂരില്‍നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ജോധ്പൂരിന്റെ പാരമ്പര്യം നിലനിര്‍ത്തണമെന്നും സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ഇന്നലെ രാത്രിയില്‍ ഹിന്ദു പുതുവല്‍സരാഘോഷത്തിന്റെ പേരില്‍ ഹിന്ദുത്വര്‍ പ്രകോപനപരമായ മുദ്രാവാക്യംവിളിയോടെ നടത്തിയ മോട്ടോര്‍ബൈക്ക് റാലിയെത്തുടര്‍ന്നാണ് രാജസ്ഥാനില്‍ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷം തുടങ്ങിയത്. കരൗളിയിലാണ് ഹിന്ദുത്വര്‍ മോട്ടോര്‍ സൈക്കില്‍ റാലി നടത്തിയത്.

മുസ് ലിംസമൂഹത്തിന്റെ പൊതുഇടങ്ങളിലെ ഇടപെടലുകളില്‍ തര്‍ക്കമുണ്ടാക്കി പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കുന്ന രീതി വ്യാപകമാണ്.

Next Story

RELATED STORIES

Share it