Latest News

മംഗളുരുവില്‍ വീണ്ടും ഹിന്ദുത്വ ഗുണ്ടായിസം; മുസ്‌ലിം സഹപാഠികള്‍ക്കൊപ്പം പോയ എംബിബിഎസ് വിദ്യാര്‍ഥിനികളെ തടഞ്ഞ് അപമാനിച്ചു

മംഗളുരുവില്‍ സമാന തരത്തില്‍ ഒരു മാസത്തിനിടെ നടക്കുന്ന ആറാമത്തെ സംഭവമാണ് ഇത്.

മംഗളുരുവില്‍ വീണ്ടും ഹിന്ദുത്വ ഗുണ്ടായിസം; മുസ്‌ലിം സഹപാഠികള്‍ക്കൊപ്പം പോയ എംബിബിഎസ് വിദ്യാര്‍ഥിനികളെ തടഞ്ഞ് അപമാനിച്ചു
X
മംഗളുരു: അഹിന്ദുക്കളായ സഹപാഠികള്‍ക്കൊപ്പം യാത്ര ചെയ്തതിന് എംബിബിഎസ് വിദ്യാര്‍ഥിനികളെ ഹിന്ദുത്വര്‍ അപമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ബജ്രംഗ്ദള്‍ ജില്ലാ പ്രമുഖ് പ്രീതം ഷെട്ടി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരായ അര്‍ഷിത്, ശ്രീനിവാസ്, രാകേഷ് , അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. മംഗളുരു കെ എസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളെയാണ് ഇവര്‍ അപമാനിച്ചത്.

ഞായറാഴ്ച വൈകുന്നേരം ഉഡുപ്പിയിലെ മാല്‍പെ ബീച്ച് സന്ദര്‍ശിച്ച് മടങ്ങുന്ന സംഘത്തിന് നേരെയായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം. സുറത്കല്‍ ടോള്‍ ഗേറ്റിന് സമീപത്ത് വച്ച് വിദ്യാര്‍ത്ഥികളുടെ കാര്‍ ഇവര്‍ തടയുകയായിരുന്നു. മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കൊപ്പം സഞ്ചരിച്ചതിന് സംഘത്തിലെ വനിതാ വിദ്യാര്‍ത്ഥികളെ ഇവര്‍ അക്രമിക്കാന്‍ ശ്രമിക്കുകയും അപമാനിക്കുകയുമായിരുന്നു. ടോള്‍ ഗേറ്റിന് സമീപമുണ്ടായിരുന്ന ട്രാഫിക് പൊലീസ് തക്ക സമയത്ത് ഇടപെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ അക്രമങ്ങള്‍ നടന്നില്ല.

അനധികൃതമായി തടഞ്ഞുവച്ചതിനും സദാചാര പൊലീസിനും അക്രമത്തിനുമാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്.മംഗളുരുവില്‍ സമാന തരത്തില്‍ ഒരു മാസത്തിനിടെ നടക്കുന്ന ആറാമത്തെ സംഭവമാണ് ഇത്.





Next Story

RELATED STORIES

Share it