- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജേസന്‍ സ്റ്റാന്‍ലിയുടെ 'ഹൗ ഫാഷിസം വര്‍ക്‌സ്' നല്‍കുന്ന സൂചനകള്‍
ഉമ്മുല്‍ ഫായിസ
കോഴിക്കോട്: ഇന്ത്യയില്‍ ഫാഷിസത്തിന്റെ പ്രവര്‍ത്തനപദ്ധതിയെന്താണെന്നതിനെക്കുറിച്ച് രാജ്യത്ത് നിരവധി സംവാദങ്ങള്‍ നടക്കുന്നുണ്ട്. ഇടത് പക്ഷം മുതല്‍ ലിബറല്‍ വ്യാഖ്യാതാക്കള്‍വരെ വിവിധ രീതിയിലുള്ള ആഖ്യാനങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. ഇതേ കുറിച്ചുള്ള ചില ചിന്തകള്‍ പുറത്തുകൊണ്ടുവരുന്ന പുസ്തകമാണ് ' ഹൗ ഫാഷിസം വര്‍ക്‌സ്: ദി പൊളിറ്റിക്‌സ് ഓഫ് അസ് ആന്‍ഡ് ദം'. ഇതിന്റെ പുതിയ എഡിഷനാണ് ഇന്ത്യന്‍ സാഹചര്യത്തെ വിലയിരുത്തുന്നത്. ഇതേ കുറിച്ച് ഉമ്മുല്‍ ഫാസിയ എഴുതിയ ഒരു കുറിപ്പ് വായിക്കാം.
പോസ്റ്റിന്റെ പൂര്‍ണരൂപം
യേല്‍ യൂനിവേഴ്‌സിറ്റി പ്രഫസറായ ജേസന്‍ സ്റ്റാന്‍ലിയുടെ പുസ്തകം ' ഹൗ ഫാഷിസം വര്‍ക്‌സ്: ദി പൊളിറ്റിക്‌സ് ഓഫ് അസ് ആന്‍ഡ് ദം ' 2018ല്‍ പുറത്തിറങ്ങുമ്പോള്‍ ഇന്ത്യയെക്കുറിച്ച് എടുത്തു പറയാവുന്ന പശ്ചാത്തല വിവരണങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ 2020ലെ പുതിയ എഡിഷനു എഴുതിയ ആമുഖത്തില്‍ പൗരത്വനിയമത്തെ ആഗോള ഫാഷിസത്തിന്റെ പ്രധാന പ്രത്യേകതയായി എണ്ണുന്നു.
ഫാഷിസത്തെക്കുറിച്ചുള്ള സംവാദങ്ങളെക്കുറിച്ച് സാമാന്യ ധാരണകളുള്ളവര്‍ക്ക് അത്ര പുതുമയുള്ളതോ വിപ്ലവകരമെന്നോ കരുതാവുന്ന നിരീക്ഷണങ്ങള്‍ പുസ്തകത്തിലില്ലെങ്കിലും ഇന്ത്യയിലെ മാറ്റങ്ങള്‍ ആഗോളതലത്തില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നുവെന്ന വസ്തുതയെ അടിവരയിടുന്നതാണ് പുതിയ എഡിഷനു ജേസന്‍ സ്റ്റാന്‍ലി എഴുതിയ ആമുഖം, മുസ്‌ലിം ന്യൂനപക്ഷ വിരുദ്ധതയെ വംശഹത്യാ പ്രചാരണമാക്കി പരിവര്‍ത്തിപ്പിച്ച ഇന്ത്യന്‍ സാഹചര്യത്തെ ഉള്‍കൊള്ളാന്‍ മുഖ്യധാരാ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്ക് സാധിച്ചിട്ടില്ലെങ്കിലും.
ലിബറല്‍ ജനാധിപത്യത്തിന്റെ വിപരീതമാണ് ഫാഷിസം എന്നു കരുതുന്നവരോട് ഇടതുപക്ഷത്തുള്ളവര്‍ക്ക് വിയോജിക്കാന്‍ നൂറു കാരണങ്ങളുണ്ടാവാം. എന്നാല്‍ ഇന്‍ഡ്യയിലെ പൗരത്വ നിയമത്തിന്റെ യുക്തിയെക്കുറിച്ചു പ്രാഥമികപഠനം നടത്തിയവര്‍ എല്ലാം തന്നെ ഫാഷിസത്തിന്റെ പ്രവര്‍ത്തനപദ്ധതിയുടെ ഭാഗമായി പൗരത്വ നിഷേധത്തെ കാണുന്നുവെന്നാണ് കാര്യം.
പൗരത്വനിഷേധനിയമം കേവല അര്‍ഥത്തിലുള്ള ലിബറല്‍ സ്ഥാപനങ്ങളുടെ തകര്‍ച്ചയായിട്ടല്ല സ്റ്റാന്‍ലിയുടെ പുസ്തകം അഭിമുഖീകരിക്കുന്നത്. പലരും കരുതുന്ന പോലെ ഇന്ത്യന്‍ ഭരണഘടന മാറ്റണമെന്ന അജണ്ട സംഘപരിവാര്‍ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുമെന്നു കരുതേണ്ടതില്ല. കാരണം രാജ്യത്തെ നിലവിലുള്ള നിയമങ്ങള്‍ തന്നെ ഉപയോഗിച്ചാണ് അവര്‍ക്ക് കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുന്നുണ്ട്. ഭരണഘടന സംരക്ഷണാവാദം ഉയര്‍ത്തി ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടത്തെയും വംശഹത്യാപദ്ധതിക്കെതിരെയും ഉള്ള പോരാട്ടത്തെ മറക്കേണ്ടതില്ല. ന്യൂനപക്ഷങ്ങളെ ആക്രമിക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ തന്നെ ധാരാളമാണെന്നു സംഘപരിവാര്‍ തെളിയിച്ചതാണ്.
വാചാലമായ വംശഹത്യാ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുന്ന നമ്മുടെ രാഷ്ട്രീയ മാധ്യമ ബൗദ്ധിക സംസ്‌കാരം ഒരു ജനതക്കു മേലെ നടക്കുന്ന ഉന്മൂലനരാഷ്ട്രീയത്തിനു മൗനാനുവാദം നല്‍കുന്നുവെന്നാണ് വസ്തുത.
RELATED STORIES
ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMTസിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMT