Latest News

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററുകളായി ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളും

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററുകളായി ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളും
X

മലപ്പുറം: പ്രവാസികളുടെ മടങ്ങി വരവ് മുന്‍നിര്‍ത്തി മലപ്പുറം ജില്ലയില്‍ കൂടുതല്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ ഏറ്റെടുത്തു. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലുകള്‍, ടൂറിസ്റ്റ് ഹോമുകള്‍, സ്വകാര്യ ലോഡ്ജുകള്‍ എന്നിവയുള്‍പ്പടെ ഏഴ് കേന്ദ്രങ്ങള്‍ കൂടി പുതുതായി ഏറ്റെടുക്കാനാണ് ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് ഉത്തരവിട്ടത്. നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഏറ്റെടുത്ത 212 കോവിഡ് കെയര്‍ സെന്ററുകള്‍ക്ക് പുറമേയാണിത്. ഇതോടെ ജില്ലയില്‍ സജ്ജമാക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങള്‍ 219 ആയി.

വിമാനത്താവളത്തിനടുത്തുള്ള പ്ലാസ ഇന്റര്‍ നാഷണല്‍ ഹോട്ടല്‍ ബെന്‍സി പാലസ്, ലെ കാസിലൊ ടൂറിസ്റ്റ് ഹോം, പാരഡൈസ് ലോഡ്ജ്, റിയാ റെസിഡെന്‍സി, സാഹിര്‍ റെസിഡെന്‍സി, ബ്ലു വേവ്, പുളിക്കല്‍ ടവര്‍ എന്നിവയാണ് പുതുതായി ഏറ്റെടുത്തിരിക്കുന്നത്. ഈ കേന്ദ്രങ്ങള്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായാണ് ഉപയോഗിക്കുക. കൂടുതല്‍ പേര്‍ ജില്ലയിലേയ്ക്ക് തിരിച്ചെത്തുന്നതോടെ നിരീക്ഷണത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.



Next Story

RELATED STORIES

Share it