Latest News

വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; പ്രതിയെ നാട്ടുകാര്‍ പിടികൂടി

വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; പ്രതിയെ നാട്ടുകാര്‍ പിടികൂടി
X

തൃശൂര്‍: തൃശൂരില്‍ വീട്ടമ്മയെ കഴുത്തറുത്തു കൊന്ന നിലയില്‍ കണ്ടെത്തി. കുന്നങ്കുളം ആര്‍ത്താറ്റ് മണികണ്ഠന്റെ ഭാര്യ സിന്ധു(55)വാണ് മരിച്ചത്. സിന്ധുവിന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. വൈകിട്ട് ഏഴുമണിയോടെ മണികണ്ഠന്‍ പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു കുടുംബം. കൊല നടത്തിയ ആളെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. മുതുവറ സ്വദേശിയായ കണ്ണനാണ് പിടിയിലായിരിക്കുന്നത്.സിന്ധുവിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് കണ്ണന്‍.


സന്ധ്യയോടെ പ്രദേശത്ത് മാസ്‌ക് വച്ച ഒരാളെ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. കൊലപാതക വിവരം അറിഞ്ഞ് നടത്തിയ പരിശോധനയിലാണ് നാട്ടുകാര്‍ പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it