- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിന്റെ ഭവന പദ്ധതി

തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് സംസ്ഥാനത്തെ അഞ്ചു ജില്ലകളിലായി ഒരു തൊഴിലാളിക്ക് ഒരു വീട് എന്ന നിലയിൽ ഭവന പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കും. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ഒരു തൊഴിലാളിക്ക് വീതമാണ് വീട് നിർമ്മിച്ചു നൽകുന്നത്.
തൊഴിലാളികളുടെ ക്ഷേമ ആനുകൂല്യങ്ങൾക്കായി 75,87,706 രൂപ ക്ഷേമനിധി ബോർഡ് അനുവദിച്ചു. ചികിത്സാ സഹായം, വിദ്യാഭ്യാസ അവാർഡുകൾ മെഡിക്കൽ എഞ്ചിനിയറിംഗ് പരിശീലന സഹായം, അപകടമരണ ധനസഹായം, പെട്ടിമുടി ദുരന്ത ധനസഹായം, പ്രസവാനുകൂല്യ ധനസഹായം, ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കുള്ള ധനസഹായം എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങൾക്കായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളികൾക്കായി വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി ആരംഭിക്കുന്നത്. ഭവന നിർമ്മിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ ബോർഡ് നല്കും. ആദ്യ ഘട്ടം എന്ന നിലയിലാണ് ബോർഡ് ഭവനപദ്ധതി അഞ്ച് ജില്ലകളിലായി തീരുമാനിച്ചത്. അടുത്ത ഘട്ടത്തിൽ എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കുമെന്ന് കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ജയൻ ബാബു അറിയിച്ചു.
RELATED STORIES
ചെരുപ്പടി മലയില് ചുള്ളിപ്പറ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്...
2 April 2025 8:37 AM GMTഗുണ്ടല്പേട്ട അപകടം; മരിച്ചവരുടെ എണ്ണം മൂന്നായി
2 April 2025 8:32 AM GMTവഖ്ഫ് ഭേദഗതി ബില്ല് ലോക്സഭയില് അവതരിപ്പിച്ചു; പ്രതിഷേധിച്ച്...
2 April 2025 8:10 AM GMTജില്ലാ മജിസ്ട്രേറ്റിൻ്റെ ഓഫിസിലെ കാർ പോർച്ചിൽ നമസ്കരിച്ച...
2 April 2025 7:55 AM GMTഇത് 'കരി നിയമം'; വഖ്ഫ് ഭേദഗതി ബില്ലിനെ കോടതിയില് ചോദ്യം ചെയ്യും:...
2 April 2025 7:38 AM GMTആശമാരെ വീണ്ടും ചര്ച്ചയ്ക്ക് വിളിച്ച് സര്ക്കാര്; പ്രതീക്ഷയിലെന്ന്...
2 April 2025 6:21 AM GMT