Latest News

ഡാന ചുഴലിക്കാറ്റ്; വ്യാഴാഴ്ച രാത്രിയോടെ തീരത്തടുക്കുമെന്ന് മുന്നറിയിപ്പ്

കാറ്റിന് മണിക്കൂറില്‍ നൂറുമുതല്‍ നൂറ്റിയിരുപത് കിലോമീറ്റര്‍ വരെ വേഗതയാണുണ്ടാവുക

ഡാന ചുഴലിക്കാറ്റ്; വ്യാഴാഴ്ച രാത്രിയോടെ തീരത്തടുക്കുമെന്ന് മുന്നറിയിപ്പ്
X

ഭുവനേശ്വര്‍: ഒഡീഷ പശ്ചിമബംഗാള്‍ തീരത്ത് ഡാന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ തീരത്തടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിന് മണിക്കൂറില്‍ നൂറുമുതല്‍ നൂറ്റിയിരുപത് കിലോമീറ്റര്‍ വരെ വേഗതയാണുണ്ടാവുക. തീരദേശമേഖലയില്‍ നിന്ന് പത്തുലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെയോടെ ചുഴലിക്കാറ്റിന്റെ ശക്തികുറയുമെന്നാണ് വിലയിരുത്തല്‍.

ഒഡീഷയിലെ പതിനാലോളം ജില്ലകളില്‍ ഡാന നാശനഷ്ടം വിതച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. വിനോദ സഞ്ചാരകേന്ദ്രങ്ങളും പാര്‍ക്കുകളും അടച്ചിടും. നിലവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂമുകള്‍ തുറന്നു. മത്സ്യത്തൊഴിലാളികള്‍ കടലിലില്‍ പോകരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡാന വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയില്‍ എന്‍ഡിആര്‍എഫ് സംഘത്ത വിന്യസിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷവും ഡാന ചുഴലിക്കാട്ട് ഒഡീഷ- പശ്ചിമബംഗാള്‍ തീരത്ത് ഭീഷണിയുയര്‍ത്തി വീശിയടിച്ചിരുന്നു. അന്ന് കൃത്യമായ നടപടികള്‍ സ്വീകരിച്ചതുകൊണ്ടു തന്നെ വലിയ രീതിയിലുള്ള നാശനഷ്ടടങ്ങള്‍ സംഭവിച്ചിരുന്നില്ല.




Next Story

RELATED STORIES

Share it