Latest News

ഞാന്‍ ശാന്തില്യ ഗോത്രക്കാരി; 'ഗോത്ര'കാര്‍ഡുമായി മമതാ ബാനര്‍ജി

ഞാന്‍ ശാന്തില്യ ഗോത്രക്കാരി; ഗോത്രകാര്‍ഡുമായി മമതാ ബാനര്‍ജി
X

നന്ദിഗ്രാം: പശ്ചിമ ബംഗാള്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ തന്റെ ഗോത്രനാമത്തില്‍ വ്യക്തത വരുത്തി മമതാ ബാനര്‍ജി. നന്ദിഗ്രാമില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലാണ് താന്‍ ശാന്തില്യ ബ്രാഹ്മണ ഗോത്രത്തില്‍ പെടുന്നുവെന്ന് മമത എടുത്തുപറഞ്ഞത്. ബിജെപിയുമായുള്ള മല്‍സരം കടുത്തതോടെയാണ് മമത, ഗോത്രകാര്‍ഡുമായി രംഗത്തുവന്നത്.

''തിരഞ്ഞെടുപ്പ് ക്യാംപയിന്റെ ഭാഗമായി ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ പുരോഹിതന്‍ എന്നോട് എന്റെ ഗോത്രനാമം ചോദിച്ചു. അമ്മ, മാതൃഭൂമി, ജനം എന്ന് ഞാന്‍ മറുപടി പറഞ്ഞു. ത്രിപുരയിലെ ത്രിപുരേശ്വരി ക്ഷേത്രത്തിലെ പുരോഹിതനും ഇതേ ചോദ്യം ചോദിച്ചു. അതേ മറുപടി പറഞ്ഞു. ഞാന്‍ യഥാര്‍ത്ഥത്തില്‍ ശാന്തില്യ ഗോത്രക്കാരിയാണ്''- മതത ബാനര്‍ജി റാലിയില്‍ സംസാരിക്കുന്നതിനിടയില്‍ പറഞ്ഞു.

ഭാഗവതപുരാണമനുസരിച്ച് ശാന്തില്യ ഗോത്തരം പ്രമുഖമായ എട്ട് ഗോത്രങ്ങളിലൊന്നാണ്. ശാന്തില്യ എന്ന പ്രമുഖ ഋഷിയില്‍ നിന്നാണ് ആ ഗോത്രം ഉദ്ഭവിച്ചത്. ബന്ദോപാധ്യായ, ബാനര്‍ജി, താക്കൂര്‍, മൈറ്റി, ബറ്റബ്യാല്‍, മന്ന, കുഷാരി, ബാര്‍ത്തകൂര്‍, ബോര്‍ത്താകൂര്‍ എന്നിവ ശാന്തില്യ ഗോത്രക്കാരാണ്.

ഏപ്രില്‍ ഒന്നിന് മമത മല്‍സരിക്കുന്ന നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ബിജെപിയുടെ സുവേന്ദു അധികാരിയാണ് എതിരാളി. മമതാ മന്ത്രിസഭയുടെ ഭാഗമായിരുന്ന അധികാരി ഈ അടുത്തകാലത്താണ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയത്.

സാധാരണ ഭാബനിപൂരില്‍ നിന്ന് ജനവിധി തേടുന്ന മമത ഇതാദ്യമാണ് നന്ദിഗ്രാമില്‍ മല്‍സരിക്കുന്നത്. മമതയുടെ രണ്ടാംവരവ് സാധ്യമായതിനുപിന്നില്‍ നന്ദിഗ്രാം സമരത്തിന് വലിയ പങ്കുണ്ട്.

മീനാക്ഷ്മി മുഖര്‍ജിയാണ് ഇടത് സ്ഥാനാര്‍ത്ഥി. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റാണ് മീനാക്ഷി.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ 30 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബങ്കുര, സൗത്ത് 24 പര്‍ഗാനാസ്, പുര്‍ബ മേദിനിപൂര്‍, പശ്ചിം മേദിനിപൂര്‍ തുടങ്ങിയവയാണ് പ്രധാന മണ്ഡലങ്ങള്‍. ഇത്തവണ 171 സ്ഥാനാര്‍ത്ഥികള്‍ മല്‍സരരംഗത്തുണ്ട്. അതില്‍ 19 വനിതകളുണ്ട്.

31 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 6നു നടക്കും. ആകെ എട്ട് ഘട്ടങ്ങളായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Next Story

RELATED STORIES

Share it