Latest News

കുരങ്ങുപനി കേസുകള്‍ എച്ച്‌ഐവിക്ക് കാരണമാവില്ലെന്ന് ഐസിഎംആര്‍

കുരങ്ങുപനി കേസുകള്‍ എച്ച്‌ഐവിക്ക് കാരണമാവില്ലെന്ന് ഐസിഎംആര്‍
X

ന്യൂഡല്‍ഹി: വര്‍ദ്ധിച്ചുവരുന്ന കുരങ്ങുപനി കേസുകള്‍ ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസിന് (എച്ച്‌ഐവി)ക്ക് കാരണമാകില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍)- നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞ പറഞ്ഞു.

ഒരു വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് പൊതുജനങ്ങളുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് ഐസിഎംആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ശാസ്ത്രജ്ഞ ഡോ. പ്രഗ്യാ യാദവ് പറഞ്ഞത്.

'കുരങ്ങുപനി കേസുകളുടെ വര്‍ധന എച്ച്‌ഐവിയിലേക്ക് നയിക്കില്ല. കുരങ്ങുപനി കേസുകള്‍ രോഗനിര്‍ണയംനടത്തുന്ന സമയത്ത് എച്ച്‌ഐവിയും പരിശോധിക്കും'- അവര്‍ പറഞ്ഞു.

രോഗലക്ഷണങ്ങളില്ലാത്ത മങ്കിപോക്‌സ് രോഗബാധയെക്കുറിച്ചും സീറോളജിക്കല്‍ നിരീക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. യാദവ് പറഞ്ഞു.

ഡോ. പ്രഗ്യാ യാദവ്

ഡോ. പ്രഗ്യാ യാദവ്


'ലക്ഷണമില്ലാത്ത കുരങ്ങുപനി കേസുകളുണ്ട്. അത് തിരിച്ചറിയാന്‍ നിലവില്‍ എലിസ പരിശോധന വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്'-

കുരങ്ങുപനിക്കെതിരേ വസൂരിവാക്‌സിന്‍ 86 ശതമാനം ഫലപ്രദമാണെന്ന് അവര്‍ പറഞ്ഞു.

'കേരളത്തില്‍ ഈ രോഗം ബാധിച്ച് മരിച്ചയാള്‍ക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. അതിനാല്‍, കുരങ്ങുപനി ആയിരിക്കാം മരണകാരണം'- അവര്‍ പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കൂടുതല്‍ ലാബുകള്‍ സ്ഥാപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദ ലാന്‍സെറ്റില്‍ അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, കുരങ്ങുപനി വൈറസ് മനുഷ്യരില്‍ നിന്ന് നായകളിലേക്ക് പടരും. ഒരേ വീട്ടില്‍ നായ്ക്കള്‍ക്കൊപ്പം ഉറങ്ങുന്ന പുരുഷന്മാരാണ് രോഗവ്യാപനത്തിന് കാരണം.

Next Story

RELATED STORIES

Share it