Latest News

മമത കാലുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ബെര്‍മുഡ ധരിക്കട്ടെ; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍

മമത കാലുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ബെര്‍മുഡ ധരിക്കട്ടെ; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍
X

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജി കാലുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബെര്‍മുഡ ധരിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. സാരി ധരിച്ച സ്ത്രീ കാലുകള്‍ കാണിക്കുന്നത് അനുചിതമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'മമത ബാനര്‍ജി ഞങ്ങളുടെ മുഖ്യമന്ത്രിയാണ്. ബംഗാളിന്റെ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയില്‍ അവര്‍ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരു സ്ത്രീ സാരിയില്‍ കാലുകള്‍ കാണിക്കുന്നത് അനുചിതമാണ്. ആളുകള്‍ അതിനെതിരാണ്, ഞാനും എതിരാണ്, അതുകൊണ്ടാണ് ഇത് പറയേണ്ടിവരുന്നത്്- ദിലീപ് ഘോഷ് പറഞ്ഞു.

നന്ദിഗ്രാമില്‍ പ്രചാരണത്തിനിടിയില്‍ കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് മമത ബാനര്‍ജി വീല്‍ചെയറില്‍ ഇരുന്ന് പ്രചാരണം നടത്തിയ സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ പ്രതികരണം.

അധികാരത്തില്‍ അള്ളിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി സഹതാപതരം സൃഷ്ടിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നാടകം കളിക്കുകയാണെന്ന് ദിലീപ് ഘോഷ് പരിഹസിച്ചു.

പുരുലിയയിലെ ഒരു റാലിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് ദിലീപ് ഘോഷിന്റെ അസാധാരണമായ പ്രതികരണം പുറത്തുവന്നത്.

'പ്ലാസ്റ്റര്‍ എടുത്തുമാറ്റി, ആ സ്ഥാനത്ത് ഒരു ബാന്റേജ് കെട്ടിയിട്ടുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രി അവരുടെ കാലുകള്‍ പ്രദര്‍ശിപ്പിക്കുകയാണ്. അവള്‍ സാരി ധരിച്ചിട്ടുണ്ടെങ്കിലും കാലുകള്‍ തുറന്നിരിക്കുകയാണ്. ആരും ഇതുപോലെ സാരി ധരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. കാലുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തിന് സാരി, ഒരു ബര്‍മുഡ ധരിക്കുക, അങ്ങനെ കാലുകള്‍ എല്ലാവര്‍ക്കും കാണാമല്ലോ'- ദിലീപ് ഘോഷ് പ്രസംഗിച്ചു.

ബിജെപി നേതാവിന്റെ പ്രസംഗത്തിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി നേതാവും ലോക്‌സഭ അംഗവുമായ മൊഹുവ മൊയിത്ര വിമര്‍ശനവുമായി രംഗത്തുവന്നു. ലൈംഗിക വൈകൃതത്തിന് അടിമകളായ ഈ മര്‍ക്കടന്മാര്‍ കരുതുന്നത് അവര്‍ ബംഗാളില്‍ വിജയിക്കുമെന്നാണെന്ന് അവര്‍ ട്വീറ്റ് ചെയ്തു.

ബിജെപി നേതാവ് വിഷം വമിപ്പിക്കുകയാണെന്ന് മറ്റൊരു നേതാവ് കകോളി ഘോഷ് ദസ്തിദാര്‍ പറഞ്ഞു.

ശിവ്‌സേന നേതാവ് പ്രിയങ്ക ചതുര്‍വേദി ബിജെപി നേതാവിന്റെ പ്രതികരണത്തെ നിര്‍ഭാഗ്യകരമെന്നാണ് വിശേഷിപ്പിച്ചത്.

Next Story

RELATED STORIES

Share it