Latest News

ഗുജ്‌റാളിന്റെ ഉപദേശം നരംസിംഹ റാവു സ്വീകരിച്ചിരുന്നുവെങ്കില്‍ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു: മന്‍മോഹന്‍ സിങ്

1984ലെ ദുഃഖകരമായ സംഭവം നടന്ന അന്നു വൈകീട്ട് ഗുജ്‌റാള്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി വി നരസിംഹ റാവുവിന്റെ വസതിയിലെത്തി സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും സര്‍ക്കാര്‍ എത്രയും വേഗം സൈന്യത്തെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ഉപദേശം റാവു സ്വീകരിച്ചിരുന്നുവെങ്കില്‍ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു-മന്‍മോഹന്‍ സിങ് പറഞ്ഞു.

ഗുജ്‌റാളിന്റെ ഉപദേശം നരംസിംഹ റാവു സ്വീകരിച്ചിരുന്നുവെങ്കില്‍ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു: മന്‍മോഹന്‍ സിങ്
X

ന്യൂഡല്‍ഹി: ഐ കെ ഗുജ്‌റാളിന്റെ ഉപദേശം അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന നരംസിംഹ റാവു സ്വീകരിച്ചിരുന്നെങ്കില്‍ 1984ലെ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ മന്‍മോഹന്‍ സിങ്. മുന്‍ പ്രധാനമന്ത്രിയായിരുന്ന ഐ കെ ഗുജ്‌റാളിന്റെ 100ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്.

1984ലെ ദുഃഖകരമായ സംഭവം നടന്ന അന്നു വൈകീട്ട് ഗുജ്‌റാള്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി വി നരസിംഹ റാവുവിന്റെ വസതിയിലെത്തി സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും സര്‍ക്കാര്‍ എത്രയും വേഗം സൈന്യത്തെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ഉപദേശം റാവു സ്വീകരിച്ചിരുന്നുവെങ്കില്‍ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു-മന്‍മോഹന്‍ സിങ് പറഞ്ഞു. 1997-98 കാലത്താണ് ഗുജ്‌റാള്‍ പ്രധാനമന്ത്രി പദവി വഹിച്ചത്.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖുകാരനായ അംഗരംക്ഷകന്റെ വെടിയേറ്റ് 1984ല്‍ മരിച്ചതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ മൂവായിരത്തോളം പേരാണു കൊല്ലപ്പെട്ടത്. സിഖുകാരെ ലക്ഷ്യമിട്ട് നടന്ന കലാപത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായിരുന്നു. സിഖ് കൂട്ടക്കൊലയില്‍ 2005ല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് രാഷ്ട്രത്തോട് മാപ്പ് പറഞ്ഞിരുന്നു.സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അടുത്തിടെ ഖേദം പ്രകടിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it