- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യാന്തര ചലച്ചിത്ര മേള തലസ്ഥാനത്ത് സമാപിച്ചു; 17ന് എറണാകുളത്ത്
തിരുവനന്തപുരം: ചലച്ചിത്ര പ്രേമികളുടെ മനം നിറച്ച രാജ്യാന്തര മേളയുടെ ആദ്യ മേഖലാ പ്രദര്‍ശനത്തിന് തലസ്ഥാനത്ത് കൊടിയിറങ്ങി. 17 എറണാകുളത്ത് മേള തുടങ്ങും. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന മേളയില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയെങ്കിലും മികച്ച ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളാല്‍ സജീവമായിരുന്നു മേള. ഓണ്‍ലൈനില്‍ ആയിരുന്നു മിക്ക സംവിധായകരും പ്രേക്ഷകരുമായി സംവദിച്ചത്. ഓസ്‌കാറിലെ മത്സര ചിത്രങ്ങളടക്കം 80 ചിത്രങ്ങള്‍ കാഴ്ചവസന്തമൊരുക്കിയ മേളയില്‍ മിക്ക മലയാളചിത്രങ്ങളും പ്രേക്ഷക പ്രീതി നേടി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, ജയരാജിന്റെ ഹാസ്യം തുടങ്ങി മലയാള ചിത്രങ്ങള്‍ എല്ലാ പ്രദര്‍ശനങ്ങളിലും മികച്ച പ്രതികരണം നേടി. ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമായിരുന്നു തിരുവനന്തപുരത്തേത്. പ്രതീക്ഷയുയര്‍ത്തുന്ന നവാഗതസംവിധായകരുടെ സാന്നിധ്യം കൊണ്ടും മേള ശ്രദ്ധേയമായി. മലയാളത്തില്‍ നിന്ന് ഉള്‍പ്പടെ 10 നവാഗതരുടെ സിനിമകളാണ് മേളയിലുണ്ടായിരുന്നത്.
കൊവിഡ് പ്രതിസന്ധിയുടെ കാലത്തു റിലീസ് ചെയ്ത 33 ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരുന്ന മേളയില്‍ ലോകസിനിമാ വിഭാഗത്തില്‍ 22 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ബോസ്‌നിയന്‍ വംശഹത്യയുടെ കഥപറഞ്ഞ 'ക്വോ വാഡിസ്, ഐഡ' യില്‍ തുടങ്ങിയ മേള ബെല്‍ജിയം ചിത്രം സമ്മര്‍ ഓഫ് 85 ലാണ് അവസാനിച്ചത് ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍, വൈഫ് ഓഫ് എ സ്‌പൈ, നെവര്‍ ഗോന്നാ സ്‌നോ എഗയ്ന്‍, ദ വേസ്റ്റ് ലാന്‍ഡ്,കൊസ,9 ,75 തുടങ്ങിയ ചിത്രങ്ങള്‍ മേളയില്‍ പ്രേക്ഷക ഹൃദയം കീഴടക്കി. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ മലയാള ചിത്രങ്ങളായ ബിരിയാണി, വാസന്തി,1956 മധ്യതിരുവതാംകൂര്‍ എന്നിവയും പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.
സംവിധായകരെയും ചലച്ചിത്രപ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിക്കൊണ്ട് ഓണ്‍ലൈന്‍ ഓപ്പണ്‍ ഫോറങ്ങളും മീറ്റ് ദ ഡയറക്ടര്‍ ചര്‍ച്ചകളും മേളയിലെ നവ്യാനുഭവമായി.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT