Latest News

വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ അവഗണിക്കുക; മുന്നറിയിപ്പുമായി പോലിസ്

റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ വ്യക്തിക്ക് തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നതാണ് രീതി

വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ അവഗണിക്കുക; മുന്നറിയിപ്പുമായി പോലിസ്
X

കൊച്ചി: കുറഞ്ഞ നിരക്കില്‍ റീചാര്‍ജ് ചെയ്യാമെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലിസ്. സോഷ്യല്‍മീഡിയയില്‍ ഓഫര്‍ പോസ്റ്ററിനൊപ്പം ഒരു ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കാന്‍ സാധിക്കും. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ വ്യക്തിക്ക് തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നതാണ് രീതി.

ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ അവഗണിക്കണമെന്നും തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it