Latest News

അധധികൃത മണല്‍ഖനനം; പത്തനംതിട്ട ബിഷപ്പിനെയും അഞ്ച് വൈദികരെയും തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തു

അധധികൃത മണല്‍ഖനനം; പത്തനംതിട്ട ബിഷപ്പിനെയും അഞ്ച് വൈദികരെയും തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തു
X

പത്തനംതിട്ട; അനധികൃത മണല്‍ഖനന കേസില്‍ സിറോ മലങ്കര സഭയിലെ ബിഷപ്പിനെയും അഞ്ച് വൈദികരെയും തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട അതിരൂപത ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്, വികാര ജനറല്‍ ഫാ. ഷാജി തോമസ്, ഫാ. ജോസ് ചാമക്കാല, ഫാ. ജോര്‍ജ് സാമുവേല്‍, ഫാ. ജിലോ ജെയിംസ്, ഫാ. ജോസ് കാലായില്‍ എന്നിവരെയാണ് തമിഴ്‌നാട് സിബി-സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്.

തിരുനെല്‍വേലിയില്‍ താമരഭരണി പുഴയോരത്ത് അനധികൃത മണല്‍ഖനനം നടത്തിയെന്നാണ് കേസ്.

അറസ്റ്റിലായ ബിഷപ്പ് സാമുവല്‍ സാമുവല്‍ മാര്‍ ഐറേനിയോസിനും ഫാ. ജോസ് ചാമക്കാലയ്ക്കും ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് നാല് പേരെ കോടതി റിമാന്‍ഡ് ചെയ്തു.

സിറോ മലങ്കര സഭയുടെ 300 ഏക്കര്‍ ഭൂമയില്‍ മണല്‍ ഖനനം നടത്തിയതിനെതിരേ മദ്രാസ് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വൈദികരെ അറസ്റ്റ് ചെയ്തത്. പാട്ടക്കാരനാണ് മണല്‍ ഖനനം നടത്തിയതെന്നാണ് സഭയുടെ നിലപാട്. പാട്ടക്കാരനായ മാനുവല്‍ ജോര്‍ജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it