Latest News

സൈലന്റ് വീല്‍ സൈക്ലത്തോണ്‍ സമാപിച്ചു

കാതുകള്‍ക്ക് പരിക്കും വേദനയും ഉണ്ടാക്കുന്ന തരത്തിലുള്ള എല്ലാവിധ ശബ്ദങ്ങളും സമൂഹത്തിലെ എല്ലാ മേഖലകളില്‍ നിന്നും നിര്‍മ്മാര്‍ജനം ചെയ്യേണ്ടതാണെന്ന് മന്ത്രി പി രാജീവ്

സൈലന്റ് വീല്‍ സൈക്ലത്തോണ്‍ സമാപിച്ചു
X

കൊച്ചി : കാതുകള്‍ക്ക് പരിക്കും വേദനയും ഉണ്ടാക്കുന്ന തരത്തിലുള്ള എല്ലാവിധ ശബ്ദങ്ങളും സമൂഹത്തിലെ എല്ലാ മേഖലകളില്‍ നിന്നും നിര്‍മ്മാര്‍ജനം ചെയ്യേണ്ടതാണെന്ന് മന്ത്രി പി രാജീവ്. കൊച്ചി ഐഎംഎ, ഐഎംഎ നിസ്സ്, എഒഐ കൊച്ചി, ഐഎപി കൊച്ചി എന്നീ സംഘടനകള്‍ സംയുക്തമായി സുരക്ഷിത ശബ്ദം പൗരാവകാശം എന്ന സന്ദേശവുമായി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച സൈക്ലത്തോണിന്റെ സമാപന സമ്മേളനം കളമശ്ശേരി എസ്‌സിഎംഎസ് കോളജ് കാംപസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു.കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ മുഖ്യാതിഥിയായി. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ നടത്തിയ സൈക്കിള്‍ റാലിയില്‍ ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, പ്രഫഷണല്‍ സൈക്കിളിസ്സുകള്‍ ഉള്‍പ്പെടുന്ന ഇന്‍ഡസ് സൈക്കിളിങ് എംബസിയിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി. ശബ്ദമലിനീകരണത്തിന്റെ ദോഷവശങ്ങളും, സൈക്കിളിങ്ങിലൂടെ ലഭിക്കുന്ന വ്യായാമങ്ങളും പൊതുജനങ്ങളില്‍ എത്തിക്കാനാണ് ഇത്തവണ സൈക്ലത്തോണ്‍ സംഘടിപ്പിച്ചതെന്ന് നാഷണല്‍ ഇനിഷ്യേറ്റിവ് ഫോര്‍ സേഫ് സൗണ്ട് (നിസ്സ്) നാഷണല്‍ ചെയര്‍മാന്‍ ഡോ.ജോണ്‍ പണിക്കര്‍ പറഞ്ഞു.

ഐഎംഎ നിസ്സ് സംസ്ഥാന ചെയര്‍മാന്‍ ഡോ.സണ്ണി പി ഓരത്തേല്‍,കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ്, നിസ്സ് സംസ്ഥാന കണ്‍വീനറും എഒഐ കൊച്ചി ശാഖ പ്രസിഡന്റുമായ ഡോ. ഗീത നായര്‍, ഐഎംഎ കൊച്ചി ട്രഷററും എഒഐ സെക്രട്ടറിയുമായ ഡോ.ജോര്‍ജ് തുകലന്‍, എസ് സി എം എസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് വൈസ് ചെയര്‍മാന്‍ പ്രമോദ് പി തേവന്നൂര്‍, ഗ്രൂപ്പ് ഡയറക്ടര്‍മാരായ ബൈജു രാധാകൃഷ്ണന്‍, ഡോ.ഇന്ദു നായര്‍, പി.ജി.ഡി.എം. ചെയര്‍പേഴ്‌സണ്‍ ഡോ.കെ അനില്‍കുമാര്‍ പ്രസംഗിച്ചു.cilent

Next Story

RELATED STORIES

Share it