Latest News

ആലപ്പുഴയില്‍ 70 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴയില്‍ 70 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

ആലപുഴ: ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ച 70പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു .ഒരാള്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 272 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 78,361പേര്‍ രോഗ മുക്തരായി. 2, 064പേര്‍ ചികിത്സയില്‍ ഉണ്ട്.

അതേസമയം പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി മെഡിക്കല്‍ കോളേജില്‍ അഞ്ച് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായി എത്തിയും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവര്‍ ചികിത്സിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും സഹിതം എത്തിയും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

Next Story

RELATED STORIES

Share it