Latest News

കുവൈത്തില്‍ സിവില്‍ ഐ ഡി കാര്‍ഡ് ഇനി നേരിട്ട് വീട്ടിലെത്തും

കുവൈത്തില്‍ സിവില്‍ ഐ ഡി കാര്‍ഡ് ഇനി നേരിട്ട് വീട്ടിലെത്തും
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ സിവില്‍ ഐ ഡി അപേക്ഷകരുടെ തയ്യാറായ കാര്‍ഡുകള്‍ ഇനി മുതല്‍ മേല്‍വിലാസക്കാരന്റെ വീട്ടിലേക്ക് നേരിട്ടെത്തിക്കും. അപേക്ഷകരുടെ വീടുകളില്‍ ഐ ഡി കാര്‍ഡുകള്‍ നേരിട്ട് എത്തിച്ചു നല്‍കുന്ന സേവനത്തിനു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കി.

ഇതിനായി സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി നല്‍കിയ അഭ്യര്‍ത്ഥന ഓഡിറ്റ് ബ്യൂറോ അംഗീകരിച്ചു. കഴിഞ്ഞ ആഗസ്ത് 9 നാണ് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി ഇത് സംബന്ധിച്ച് ഓഡിറ്റ് ബ്യൂറോ അധികൃതര്‍ക്ക് കത്തയച്ചത്.

ന്യൂ വിഷന്‍ കമ്പനി ഫോര്‍ കമ്പ്യൂട്ടര്‍ സിസ്റ്റംസ് എന്ന സ്ഥാപനത്തിനാണ് കരാര്‍ ലഭിച്ചിരിക്കുന്നത്. അപേക്ഷരുടെ വീട്ടില്‍ വിതരണം ചെയ്യുന്ന ഓരോ കാര്‍ഡിനും 650 ഫില്‍സ് ആണു കമ്പനിക്ക് ലഭിക്കുക. ഒരു വര്‍ഷമാണ് കരാര്‍ കാലാവധി. ഈ സേവനം 3 മാസത്തിനുള്ളില്‍ നടപ്പിലാക്കുന്നതാണ്. എന്നാല്‍ അപേക്ഷകരില്‍ നിന്ന് ഈ സേവനത്തിന് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി പ്രത്യേക ചാര്‍ജ്ജ് ഈടാക്കും.

അതേസമയം സൗത്ത് സൂറയിലെ പ്രധാന കെട്ടിടത്തില്‍ മെഷിനുകളില്‍ തയ്യാറായ കാര്‍ഡുകളുടെ വിതരണ സമയം കാലത്ത് 6 മണി മുതല്‍ വൈകുന്നേരം 8 മണി വരെയായി വര്‍ധിപ്പിച്ചു. ഇതിനു പിറമേ ഇലക്ട്രോണിക് എന്‍വലപ് സംവിധാനം വഴിയുള്ള സേവനങ്ങളും വ്യാപിപ്പിച്ചു.

ഫോട്ടോ പുതുക്കല്‍, ആദ്യതവണത്തെ രജിസ്‌ട്രേഷന്‍, 18 വയസ്സ് തികഞ്ഞവരുടെ ജനനം, ദേശീയത മുതലായ വിവരങ്ങള്‍ ചേര്‍ക്കല്‍ എന്നീ സേവനങ്ങളും ഇലക്ട്രോണിക് എന്‍വലപ് വഴി ലഭ്യമാകുന്നതാണ്.

ഇതിനു പുറമേ ഗാര്‍ഹിക ജോലിക്കാരുടെ ആദ്യ രജിസ്‌ട്രേഷന്‍, കുടുംബ വിസ, ആര്‍ട്ടിക്കിള്‍ 17, 18, 19, 23, എന്നീ വിഭാഗം വിസകളിലുള്ളവരുടെ രജിസ്‌ട്രേഷനുകള്‍ എന്നിവയും ഈ സംവിധാനം വഴി ചെയ്യാനാവും.

Next Story

RELATED STORIES

Share it