Latest News

മഹാരാഷ്ട്രയില്‍ 8,308 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ 8,308 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

മുംബൈ: മഹാരാഷ്ട്രയില്‍ 8,308 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, സംസ്ഥാനത്ത് ഇന്നു മാത്രം 258 പേര്‍ക്ക് ജീവഹാനിയുണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,92,589 ആയിട്ടുണ്ട്. അതില്‍ 1,60,357 പേരുടെ രോഗം ഭേദമായി. 1,20,480 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. 11,452 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

അതിനിടയില്‍ ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വിശ്വാസികള്‍ക്ക് നിസ്‌കാരം മോസ്‌കുകളിലോ ഈദ്ഗാഹുകളിലോ നിര്‍വഹിക്കാന്‍ അനുവദിക്കില്ല. വീടുകളില്‍ തന്നെ അത് ചെയ്യണം. മൃഗങ്ങളെ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അത് ഓണ്‍ലൈനായി ചെയ്യണം. എല്ലാ കന്നുകാലിച്ചന്തകളും അടച്ചുപൂട്ടിയിരിക്കുകയാണ്. വാങ്ങുന്നത് ഫോണ്‍ വഴിയും ആകാം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എല്ലാ മതപരമായ ആഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it