Latest News

പഞ്ചാബില്‍ 15 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു

പഞ്ചാബില്‍ 15 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു
X

ഛണ്ഡീഗഢ്: പഞ്ചാബില്‍ 15 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. രാജ് ഭവനില്‍ നടന്ന ചടങ്ങിലാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ചന്നിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന് അദ്ദേഹം സ്ഥാനമേറ്റ് ഒരാഴ്ചക്ക് ശേഷമാണ് മറ്റുളളവര്‍ മന്ത്രിസഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നിയുടെ സ്ഥാനാരോഹണം.

സത്യപ്രതിജ്ഞയ്ക്കു ശേഷം അടുത്ത ഘട്ട ചര്‍ച്ചക്കു വേണ്ടി ചന്നി ഡല്‍ഹിയിലെത്തിയിരുന്നു. ഹൈക്കമാന്റുമായി നടന്ന ചര്‍ച്ചക്ക് ശേഷം ശനിയാഴ്ചയാണ് മന്ത്രിമാരുടെ പൂര്‍ണമായ പട്ടിക പുറത്തുവിട്ടത്.

അതേസമയം അവസാന നിമിഷം റാണ ഗുര്‍ജിത് സിങ്ങിനെ കാബിനറ്റില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആറ് എംഎല്‍എമാര്‍ എതിര്‍പ്പ് ഉയര്‍ത്തിയത് പ്രതിസന്ധിയുണ്ടാക്കി. ഖനിയുമായി ബന്ധപ്പെട്ട അഴിമിതക്കേസില്‍ 2018 ജനുവരിയില്‍ കാബിനറ്റില്‍ നിന്ന് രാജിവച്ചയാളാണ് ഗുര്‍ജിത് സിങ്. ആരോപണങ്ങളില്ലാത്ത ഒരു ദലിതനായിരിക്കണം കാബിനറ്റിലെത്തേണ്ടതെന്നാണ് എംഎല്‍എമാരുടെ ആവശ്യം.

ബ്രഹ്ം മൊഹീന്ദ്ര, മന്‍പ്രീത് സിംഗ് ബാദല്‍, ത്രിപ്തി രജീന്ദര്‍ സിംഗ് ബജ്‌വ, സുഖ്ബീന്ദര്‍ സിങ് സര്‍കറിയ, റാണ ഗുര്‍ജിത് സിംഗ്, അരുണ ചൗധരി, റസിയ സുല്‍ത്താന, ഭരത് ഭൂഷണ്‍ ആശു, വിജയ് ഇന്ദര്‍ സിംഗ്ല, രണ്‍ദീപ് സിംഗ് നഭ, രാജ് കുമാര്‍ വര്‍ക്ക, സംഗത് സിംഗ് ഗില്‍സിയാന്‍, പര്‍ഗത് സിംഗ്, അമരീന്ദര്‍ സിംഗ് രാജ വാരിംഗ്, ഗുക്രിരത് സിംഗ് കോട്‌ലി എന്നിവരാണ് ഇന്ന് സ്ഥാനേറ്റ മന്ത്രിമാര്‍.

ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കഴിഞ്ഞ ആഴ്ചയില്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് ചന്നി മുഖ്യമന്ത്രിയായതും പുതിയ മന്ത്രിമാര്‍ സ്ഥാനമേറ്റെടുത്തതും.

Next Story

RELATED STORIES

Share it