Latest News

രാജസ്ഥാനില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാല് പേര്‍ മരിച്ചു

രാജസ്ഥാനില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാല് പേര്‍ മരിച്ചു
X

ബിക്കാനീര്‍; രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ ഒരു ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു. ഞായറാഴ്ച ബീച്ച്‌വാള്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കര്‍ണി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം.

15 അടി താഴ്ചയുള്ള ടാങ്ക് വൃത്തിയാക്കുന്നതിനായി ഇറങ്ങിയ തൊഴിലാളികള്‍ അതില്‍ പ്രവേശിച്ചതോടെ ബോധരഹിതരായി വീഴുകയായിരുന്നു. കൂടുണ്ടായിരുന്നവരാണ് അവരെ പുറത്തെത്തിച്ചതെന്ന് ബീച്ച്‌വാള്‍ പോലിസ് സ്‌റ്റേഷന്‍ എഎസ്‌ഐ പുരണ്‍ സിംഗ് പറഞ്ഞു.

തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേര്‍ മരിച്ചിരുന്നു. നാലാമത്തെ തൊഴിലാളി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. ലാല്‍ ചന്ദ്, ചോറു ലാല്‍, കാലു റാം, കിഷന്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പോലിസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി നല്‍കാത്തതാണ് കാരണം. തൊഴിലാളികളുടെ മരണത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി.

'ബിക്കാനീറിലെ ബീച്ച്‌വാള്‍ ഏരിയയിലെ കമ്പിളി ഫാക്ടറിയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ നാല് തൊഴിലാളികളുടെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. വിയോഗത്തില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം,' മുഖ്യമന്ത്രി അശോക് ഗെലോട്ട് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it