Latest News

ഷിരൂരില്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ ഒഴുക്കില്‍പ്പെട്ടു

ഷിരൂരില്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ ഒഴുക്കില്‍പ്പെട്ടു
X

ഷിരൂര്‍: കാണാതായ അര്‍ജുന് വേണ്ടി തിരച്ചില്‍ നടത്തവേ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ ഒഴുക്കില്‍പ്പെട്ടു. നാലാം സ്‌പോട്ടില്‍ തിരച്ചിലിറങ്ങവെയാണ് ഈശ്വര്‍ മല്‍പ്പെ ഒഴുക്കില്‍പ്പെട്ടത്. ശരീരത്തില്‍ കെട്ടിയിരുന്ന വടം പൊട്ടിയതാണ് അപകട കാരണം. നാവിക സേന സുരക്ഷിതമായി ഈശ്വര്‍ മല്‍പെയെ കരയ്‌ക്കെത്തിച്ചു. മൂന്നാം ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. മുങ്ങല്‍ വിദഗ്ധര്‍ വീണ്ടും പുഴയില്‍ ഇറങ്ങും. നദിയില്‍ ശക്തമായ അടിയൊഴുക്ക്. സിഗ്‌നല്‍ ലഭിച്ച നാലാം സ്‌പോട്ടിലാണ് പരിശോധന.

അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ നാലാം സ്‌പോട്ടില്‍ ഡൈവിങ്ങിനൊരുങ്ങി നേവി. ഇതിനായി ഗംഗാവലിയിലെ മണ്‍തിട്ടയുടെ ഭാഗത്ത് മൂന്ന് ബോട്ടുകള്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ദൗത്യ സംഘത്തിന്റെ നീക്കം. വൈകാതെ ഡൈവിംഗ് ആരംഭിച്ചേക്കും. ഉഡുപ്പിയില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ധരായ മാല്‍പെ സംഘമാണ് സ്‌പോട്ട് നാലില്‍ പരിശോധന നടത്തുന്നത്. ഈശ്വര്‍ മാല്‍പെയടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ഇന്ന് രാവിലെയാണ് ഇവിടെ എത്തിയത്. മത്സ്യത്തൊഴിലാളികളുടെ ബോട്ട് എത്തിച്ചാണ് മണ്‍കൂനക്ക് അരികെ ഇവരെത്തിയത്.

നാവികസേനയും മത്സ്യത്തൊഴിലാളികളും ഇവരുടെ കൂടെയുണ്ട്. 12 ദിവസമായി തുടരുന്ന ദൗത്യത്തില്‍ ആദ്യമായാണ് പുഴയിലിറങ്ങി തിരച്ചില്‍ നടത്തുന്നത്. ഐ ബോര്‍ഡ് പരിശോധനയില്‍ അര്‍ജുന്റെ ലോറി 132 മീറ്റര്‍ അകലെയാണെന്ന് കണ്ടെത്തിയിരുന്നു. ഐ ബോര്‍ഡ് ഡ്രോണ്‍ പരിശോധനയില്‍ ലോറിയുടെ സ്ഥാനം ഏറക്കുറെ ക്യത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കാബിന്‍ തകര്‍ന്നിരിക്കാനാണ് സാധ്യത. എന്നാല്‍ മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.



നദിയിലുള്ള മണ്‍കൂനയിലെത്തി കുന്ദാപുരയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. തെരച്ചില്‍ സംഘത്തിലെ തലവന്‍ ഈശ്വര്‍ മല്‍പെ നദിയില്‍ മുങ്ങിയെങ്കിലും പുഴയിലെ അടിയൊഴുക്ക് കാരണം തിരിച്ചുകയറുകയായിരുന്നു. പല തവണ മുങ്ങിയെങ്കിലും ഈശ്വര്‍ മല്‍പെ അതിവേഗം തിരിച്ചുകയറിയെന്നാണ് വിവരം.





Next Story

RELATED STORIES

Share it