- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ 1309 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി
ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം മൊത്തം 11555 പേരായി.
കല്പറ്റ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞ 1309 പേര് കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം മൊത്തം 11555 പേരായി. ബുധനാഴ്ച ജില്ലയില്‍ 29 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2192 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് എട്ട് പേരാണ്. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 284 സാംപിളുകളില്‍ നിന്നും 269 എണ്ണത്തിന്റെ ഫലം ലഭിച്ചു. 14 എണ്ണത്തിന്റെ പരിശോധന ഫലം ലഭിക്കാന്‍ ഉണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 2175 വാഹനങ്ങളിലായി എത്തിയ 3293 ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
മറ്റു ജില്ലകളില്‍ നിന്ന് വയനാട്ടില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ദിവസവും വീട്ടില്‍ പോയി വരുന്നതിനു അനുവാദം നല്‍കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല പറഞ്ഞു. ആഴ്ചയില്‍ ഒരിക്കല്‍ പോയി വരുന്നത് പരിഗണിക്കും. ഒറ്റയ്ക്ക് താമസിക്കുന്ന പ്രായാധിക്യമുള്ളവരുടെ വിവിധങ്ങളായ ആവിശ്യങ്ങള്‍ക്ക് ഫയര്‍ഫോഴ്സിനെയോ പോലിസിനെയോ ബന്ധപ്പെടാം. ഹോട്ട്സ്പോട്ട് ജില്ലകളില്‍ നിന്നൊഴികെ മറ്റു ജില്ലകളില്‍ നിന്ന് സിമന്റ് കൊണ്ടുവരാന്‍ അനുമതിയുണ്ട്. ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ആര്‍ടിഒയുടെ നേതൃത്വത്തില്‍ ടീമിനെ ഏര്‍പ്പെടുത്തി.
RELATED STORIES
തിരുവനന്തപുരത്ത് കനത്ത മഴ; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി...
4 Nov 2024 1:47 PM GMTനെടുമങ്ങാട് തിരിച്ചിട്ടപ്പാറയില്‍ യുവാവ് മിന്നലേറ്റ് മരിച്ചു
4 Nov 2024 11:41 AM GMTചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ; 10...
4 Nov 2024 6:58 AM GMTസന്ദീപ് വാര്യരുമായി ചർച്ച നടത്തിയിട്ടില്ല: എം വി ഗോവിന്ദൻ
3 Nov 2024 7:49 AM GMTകൊടകര കുഴല്‍പ്പണ കേസ്;ബിജെപി മുന്‍ ഓഫിസ് സെക്രട്ടറിയുടെ...
1 Nov 2024 8:58 AM GMTഒറ്റ തന്ത പ്രയോഗം സിനിമയില്‍ പറ്റും ഇത് രാഷ്ട്രീയം; സുരേഷ് ഗോപിക്ക്...
31 Oct 2024 9:01 AM GMT