Latest News

വയനാട് ജില്ലയില്‍ 873 പേര്‍ക്ക് കൂടി കൊവിഡ് 127 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ 873 പേര്‍ക്ക് കൂടി കൊവിഡ്  127 പേര്‍ക്ക് രോഗമുക്തി
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 873 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 127 പേര്‍ രോഗമുക്തി നേടി. 867 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 35747 ആയി. 29377 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5363 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4848 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.


കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.04.21 ) പുതുതായി നിരീക്ഷണത്തിലായത് 2848 പേരാണ് . 619 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 15578 പേര്‍. ഇന്ന് പുതുതായി 117 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 4930 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 361683 സാമ്പിളുകളില്‍ 354799 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 319052 നെഗറ്റീവും 35747 പോസിറ്റീവുമാണ്.




Next Story

RELATED STORIES

Share it