Latest News

ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്ക് ശിക്ഷ ഉറപ്പ് വരുത്തണം

പ്രതിയെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും, പ്രതിക്ക് ശിക്ഷ ഉറപ്പാക്കുന്ന 375, 376 വകുപ്പുകളും ബുദ്ധിമാന്ദ്യമുള്ളവര്‍ക്കെതിരെ നടത്തിയ തെറ്റുകള്‍ ഉള്‍പ്പടുന്ന വകുപ്പുകളും ചേര്‍ത്താന്‍, ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ സംസ്ഥാന തലത്തില്‍ ഇടപെടുന്ന കൂട്ടായ്മ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്.

ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്ക് ശിക്ഷ ഉറപ്പ് വരുത്തണം
X

കോഴിക്കോട്: വെള്ളിമാടുകുന്നില്‍ ബുദ്ധിമാന്ദ്യമുള്ള 21കാരിയെ അയല്‍പക്കത്ത് വാടകയ്ക്ക് താമസിക്കുന്നയാള്‍ പീഡിപ്പിച്ച സംഭവത്തില്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് 'ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ' എന്ന കൂട്ടായ്മ ആവശ്യപ്പെട്ടു.

പ്രതിയെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും, പ്രതിക്ക് ശിക്ഷ ഉറപ്പാക്കുന്ന 375, 376 വകുപ്പുകളും ബുദ്ധിമാന്ദ്യമുള്ളവര്‍ക്കെതിരെ നടത്തിയ തെറ്റുകള്‍ ഉള്‍പ്പടുന്ന വകുപ്പുകളും ചേര്‍ത്താന്‍, ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ സംസ്ഥാന തലത്തില്‍ ഇടപെടുന്ന കൂട്ടായ്മ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്.

സംഭവം നടന്ന ഇന്നലെ മുതല്‍, ഇന്ന് പല തവണയായി സിഐ ശ്രീജിത്തിനെ നേരില്‍ കണ്ടും അല്ലാതെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ 'ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ' എന്ന കൂട്ടായ്മ പ്രതിനിധികളായ ബിന്ദു അമ്മിണി, ബൈജു മേരിക്കുണ്, ഷൗക്കത്ത് അലി എരോത്ത്, മഹേഷ് ശാസ്ത്രി, ജബീന ഇര്‍ഷാദ് എന്നിവര്‍ ഇടപെട്ടിരിക്കുകയാണ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി താമസിക്കുന്ന പത്രാണി നഗറില്‍ നേരിട്ട് സന്ദര്‍ശിച്ച്, കുടുംബത്തിന്റെ അവസ്ഥ നേരിട്ട് മനസ്സിലാക്കുകയും പെണ്‍കുട്ടി ഇപ്പോള്‍ താമസിയ്ക്കുന്ന സ്ഥാപനം സന്ദര്‍ശിക്കുകയും പെണ്‍കുട്ടിയോട് നേരിട്ട് സംസാരിക്കുകയും ചെയ്ത് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടുണ്ട്.

പീഡത്തിനിരയായ പെണ്‍കുട്ടിയെ മണിക്കൂറുകളോളം പോലിസ് സ്‌റ്റേഷന്‍ വരാന്തയില്‍ തന്നെ ഇരുത്തിയ ചേവായൂര്‍ പോലിസിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. പീഡനത്തിനിരയായ ബുദ്ധിമാന്ദ്യവും മാനസിക രോഗവുമുള്ള യുവതിയെ ഐക്യു ടെസ്റ്റിനു വിധേയയാക്കി പോക്‌സോനിയമത്തിന്റെ പരിരക്ഷ കൂടി പെണ്‍കുട്ടിയ്ക്ക് ഉറപ്പാക്കേണ്ടതുണ്ട്. കൂട്ടായ്മയുടെ ശക്തമായ ഇടപെടല്‍ ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ എപ്പോഴും ഉണ്ടായിരിക്കുന്നതാണ്.

പാലത്തായി കൊച്ചു ബാലികക്ക് നീതി ലഭിക്കാത്ത രീതിയില്‍ കേസ് ദുര്‍ബലമാക്കാന്‍ ശ്രമിച്ച ഓഫിസര്‍ ആണ് ചേവായൂര്‍ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത്. അതിനാല്‍ കൂടുതല്‍ സൂക്ഷ്മമായി ഈ കേസില്‍ ജാഗ്രത കാണിക്കാനും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it