Latest News

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ നാലുശതമാനം വര്‍ധിപ്പിച്ചേക്കും

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ നാലുശതമാനം വര്‍ധിപ്പിച്ചേക്കും
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ നാലുശതമാനം വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. ഡിഎ നാലു ശതമാനം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി ഓണ്‍ എക്കണോമിക് അഫയേഴ്‌സ് (സിസിഇഎ) അംഗീകരിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലു ശതമാനം വര്‍ധന നിലവില്‍വരുന്നതോടെ ഡിഎയും ഡിആറും (ഡിയര്‍നെസ് റിലീഫ്) അന്‍പതു ശതമാനമായി ഉയരും. പ്രതിവര്‍ഷം രണ്ടുതവണയാണ് ഡിഎയും ഡിആറും വര്‍ധിപ്പിക്കുക. രാജ്യത്തിന്റെ സിപിഐഐഡബ്യൂ (കണ്‍സ്യൂമര്‍ െ്രെപസ് ഇന്‍ഡക്‌സ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്‌സ്)ന്റെ അടിസ്ഥാനത്തിലാണ് ഡിഎ, ഡിആര്‍ വര്‍ധന നിശ്ചയിക്കുന്നത്. ഒടുവില്‍ ഡിഎ വര്‍ധിപ്പിച്ചത് 2023 ഒക്ടോബറിലായിരുന്നു. അന്ന് നാല് ശതമാനം വര്‍ധിപ്പിച്ചതോടെ ഡിഎ 46 ശതമാനമായി ഉയര്‍ന്നു.

Next Story

RELATED STORIES

Share it