Latest News

ലോകകപ്പില്‍ കുതിപ്പ് തുടരാന്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ

ഉച്ചയ്ക്ക് രണ്ട് മണിക്ക് മഹാരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മല്‍സരം.

ലോകകപ്പില്‍ കുതിപ്പ് തുടരാന്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ
X
ധക്ക: ലോകകപ്പില്‍ ഹാട്രിക്ക് ജയം കുറിച്ച ഇന്ത്യ ഇന്ന് നാലാം ജയത്തിനായി ബംഗ്ലാദേശിനെ നേരിടും. കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി ക്രിക്കറ്റില്‍ ഏറ്റവും വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുന്നവയാണ് ഇന്ത്യ ബംഗ്ലാദേശ് മത്സരങ്ങള്‍. ഓസ്ട്രേലിയ, പാകിസ്താന്‍ തുടങ്ങിയ ഏറ്റവും ശക്തരായ ടീമുകളെ നിലപരിശാക്കിയ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തിന് ബംഗ്ലാദേശ് വെല്ലുവിളിയാവില്ലെന്ന് കരുതാം. ഇംഗ്ലണ്ടില്‍ നടന്ന 2019 ലോകകപ്പിന് ശേഷം ഏകദിന ഫോര്‍മാറ്റില്‍ ഇരു ടീമുകളും കളിച്ച നാല് മത്സരങ്ങളില്‍, ബംഗ്ലാദേശ് മൂന്ന് തവണയാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഏറ്റവുമൊടുവില്‍ ഇന്ത്യ കിരീടമുയര്‍ത്തിയ ഏഷ്യാ കപ്പിലും ഇന്ത്യ പരാജയത്തിന്റെ കയ്പ്പ് നീരുകുടിച്ചു.

എന്നാല്‍ ഇത്തവണ ഒരുങ്ങി തന്നെയാവും ഇന്ത്യയുടെ വരവ്. നാലാം നമ്പറില്‍ ശ്രേയസ് തിരിച്ചെത്തിയതോടെ ടീം സന്തുലിതമായി. ഓപ്പണിംഗില്‍ ഗില്‍ മികവിലേക്ക് ഉയരേണ്ടതുണ്ട്. രോഹിത് ശര്‍മ്മ മിന്നും ഫോമിലാണ്. ഓസ്ട്രേലിയക്ക് എതിരായ മത്സരത്തില്‍ സമ്പൂര്‍ണ പരാജയമായ ക്യാപ്റ്റന്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. അഫ്ഗാനെതിരെ അതിവേഗ സെഞ്ചുറിയും, പാകിസ്ഥാനെതിരെ അര്‍ധ സെഞ്ചുറിയുമാണ് താരം സ്വന്തമാക്കിയത്. വിരാട് കോഹ്ലിയും മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ചുറി നേടി. രാഹുല്‍, ശ്രേയസ് എന്നിവരും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തു.

ബൗളിംഗില്‍ ഇന്ത്യയ്ക്ക് കാര്യമായ പ്രശ്നങ്ങളില്ല. ജസ്പ്രീത് ബുമ്ര മികച്ച ഫോമിലാണ്. വിക്കറ്റ് വീഴ്ത്തുന്നതിന് അപ്പുറം റണ്‍സ് വിട്ടുകൊടുക്കാതെ ബൗള്‍ ചെയ്യുന്ന ബുമ്രയുടെ ടീമിന് ഗുണം ചെയ്യും. മുഹമ്മദ് സിറാജും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. കുല്‍ദീപ് യാദവ്, ജഡേജ എന്നിവര്‍ ടീമിന് മുതല്‍ക്കൂട്ടാണ്. മറുവശത്ത് ബംഗ്ലാദേശ് മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഇന്ത്യയ്ക്കെതിരെ സ്വന്തം ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന മത്സരമാകയാല്‍ വെല്ലുവിളി സൃഷ്ടിക്കാന്‍ കഴിയുമെന്ന് തന്നെയാണ് ബംഗ്ലാ കടുവകളുടെ വിശ്വാസം. ഉച്ചയ്ക്ക് രണ്ട് മണിക്ക് മഹാരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മല്‍സരം.









Next Story

RELATED STORIES

Share it