Latest News

കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ പൗരത്വം നല്‍കിയത് 3,117 പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് പൗരന്മാര്‍ക്ക്

കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ പൗരത്വം നല്‍കിയത് 3,117 പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് പൗരന്മാര്‍ക്ക്
X

ന്യൂഡല്‍ഹി: കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ ഇന്ത്യ 3,117 പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് പൗരന്മാര്‍ക്ക് പൗരത്വം നല്‍കിയതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി രാജ്യസഭയെ അറിയിച്ചു.

രാജ്യസഭാംഗം ഡോ. കേശവ റാവുവിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് പൗരത്വം നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. 2018, 2019, 2020, 2021 കാലത്ത് ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള എത്ര പേരാണ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയതെന്നും എത്ര പേര്‍ക്ക് പൗരത്വം അനുവദിച്ചുവെന്നുമായിരുന്നു ചോദ്യം.

2018, 2019, 2020, 2021 കാലത്ത് ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള 8,244 പേരുടെ അപേക്ഷയാണ് ലഭിച്ചത്. അതില്‍ 3117 പേരുടെ അപേക്ഷകള്‍ക്ക് പൗരത്വം അനുവദിച്ചു.

ദി ഫോറിനേഴ്‌സ് ആക്റ്റ്, 1946, ദി രജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്റ്റ് 1939, പാസ്‌പോര്‍ട്ട് ആക്റ്റ് 1920, ദി സിറ്റിസന്‍ഷിപ് ആക്റ്റ് 1955 എന്നീ നിയമങ്ങള്‍ക്കനുസരിച്ചാണ് പൗരത്വം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it