Latest News

കുടുംബം അതിവേഗ പരിവര്‍ത്തനത്തിന്റെ പാതയില്‍; നമ്മള്‍ അപ്ഡേറ്റാവാത്തതാണ് കുടുംബ പ്രശ്‌നങ്ങളുടെ കാരണം: ജസ്റ്റിസ് ബി വി നാഗരത്‌ന

കുടുംബം അതിവേഗ പരിവര്‍ത്തനത്തിന്റെ പാതയില്‍; നമ്മള്‍ അപ്ഡേറ്റാവാത്തതാണ് കുടുംബ പ്രശ്‌നങ്ങളുടെ കാരണം: ജസ്റ്റിസ് ബി വി നാഗരത്‌ന
X

ബെംഗളൂരു: ഇന്ത്യയില്‍ കുടുംബം ഇന്ന് അതിവേഗ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്‌ന. ഈ മാറ്റങ്ങള്‍ കുടുംബങ്ങളുടെ ഘടനയെയും പ്രവര്‍ത്തനത്തെയും മാത്രമല്ല, നിയമവ്യവസ്ഥയെയും സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'കുടുംബം: ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാനം' എന്ന വിഷയത്തില്‍ നടന്ന ദക്ഷിണ മേഖലാ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പരാമര്‍ശം.

പൊതുവിദ്യാഭ്യാസം, നഗരവല്‍ക്കരണം, തൊഴില്‍, സ്ത്രീ വിദ്യാഭ്യാസം, സാമ്പത്തിക സ്വാതന്ത്ര്യം, നിയമം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ഈ പരിവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും സ്ത്രീകള്‍ നേടുന്ന സാമൂഹിക-സാമ്പത്തിക വിമോചനത്തെ സമൂഹം പോസിറ്റീവായി കാണുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണമെന്ന് പറഞ്ഞ അദ്ദേഹം,സ്ത്രീകള്‍ കുടുംബത്തിന്റെ ക്ഷേമത്തിനു മാത്രമല്ല, രാഷ്ട്രത്തിനും സംഭാവന ചെയ്യുന്നുവെന്നും വ്യക്തമാക്കി.

പങ്കാളികള്‍ മാത്രം വിചാരിച്ചാല്‍ തീരാവുന്നതാണ് ഇന്ത്യയിലെ കുടുംബ കോടതികളിലെ നിശ്ചിത ശതമാനം കേസുകളെന്നും നാഗരത്‌ന ചൂണ്ടിക്കാട്ടി. 'ആദ്യത്തേത് മറ്റൊരാളോട് ഒരു ധാരണയും ബഹുമാനവും ഉണ്ടായിരിക്കുക എന്നതാണ്, രണ്ടാമത്തേത് സ്വയം അവബോധമാണ്. മറ്റൊരാളോടുള്ള ബഹുമാനം എന്നതിലൂടെ, ഒരു പങ്കാളി എല്ലായ്പ്പോഴും മറ്റേ പങ്കാളിയുടെ താല്‍പ്പര്യം കൂടി കണക്കിലെടുക്കണം എന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്' നാഗരത്‌ന വ്യക്തമാക്കി.

മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസരിച്ച് നമ്മുടെ മനോഭാവങ്ങളും രീതികളും അപ്ഡേറ്റ് ചെയ്യാത്തതാണ് കുടുംബത്തില്‍ വര്‍ധിച്ചുവരുന്ന തര്‍ക്കങ്ങളുടെ കാതലെന്ന് പറഞ്ഞ അദ്ദേഹം വിവാഹമോചനകേസുകള്‍ ആഘാതം ഉണ്ടാക്കുന്നത് അവരുടെ കുട്ടികള്‍ക്കാണെന്ന ആശങ്കയും പങ്കുവച്ചു.

Next Story

RELATED STORIES

Share it