- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാഷിസത്തിനെതിരെ ആത്മാര്‍ത്മായി നിലകൊള്ളുന്ന പാര്‍ട്ടി എസ്ഡിപിഐ മാത്രം: അഷ്‌റഫ് മൊറയൂര്‍
ദമ്മാം: ഫാഷിസത്തിനെതിരേ ആത്മാര്‍ത്മായി നിലകൊള്ളുന്ന പാര്‍ട്ടി എസ്ഡിപിഐ മാത്രമാണെന്നും, സംഘ്പരിവാര്‍ ഫാഷിസത്തിനെതിരേ ക്രിയാത്മകമായി ഇടപെടുന്നതില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ പൂര്‍ണ പരാജയമാണെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ പ്രസിഡന്റ് അഷറഫ് മൊറയൂര്‍ പറഞ്ഞു. സോഷ്യല്‍ ഫോറം കിഴക്കന്‍ പ്രവിശ്യയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് , ബ്രാഞ്ച് ഭാരവാഹികള്‍ക്കുള്ള നേതൃ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു നടക്കുന്ന സിപിഎം കപട മതേതരത്വത്തിന്റെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കുകയാണ്. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസുമായി കൂട്ടുകൂടി ബിജെപിയെ വളര്‍ത്തുകയും തൃണമൂല്‍ കോണ്‍ഗ്രസിനെ തളര്‍ത്താന്‍ ശ്രമിക്കുകയുമാണ് സിപിഎം ചെയ്യുന്നത്. അവിടെ ഇടത് എംഎല്‍എ ആയിരിക്കെ തന്നെ ബിജെപി എംപിയായി മത്സരിച്ച് ഡബിള്‍ ഗെയിം ആടിക്കൊണ്ടിരിക്കയാണ് സിപിഎം.
ബിജെപിക്ക് ബദലായി വളരാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഓരോ ദിവസം കഴിയും തോറും കോണ്‍ഗ്രസിന്റെ എംപിമാരും എംഎല്‍എമാരും ബിജെപി പാളയത്തില്‍ എത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനായി ഫാഷിസത്തിനെതിരെ ഇരകളുടെ കൂട്ടായ പ്രവര്‍ത്തി ഉണ്ടായാല്‍ മാത്രമേ വിജയിക്കാന്‍സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
'ഫലപ്രദമായ നേതൃത്വം' എന്ന വിഷയത്തില്‍ ഹക്കീം അബ്ദുല്ല ക്ലാസെടുത്തു. സംശുദ്ധ രാഷ്ട്രീയത്തിന്റെയും ജാതി മത രാഷ്ട്രീയത്തിനധീതമായും പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുന്നവരായിരിക്കണം യഥാര്‍ത്ഥ പൊതു പ്രവര്‍ത്തകന്‍ എന്ന് അദ്ദേഹം ഓര്‍മ്മ പ്പെടുത്തി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് പികെ മന്‍സൂര്‍ എടക്കാട് അധ്യക്ഷത വഹിച്ച ക്യാംപ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ നാസര്‍ ഒടുങ്ങാട് ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ ചൗദരി, മുബാറക്ക് ഫറോക്, അബ്ദുല്‍സലാം മാസ്റ്റര്‍, മൂസക്കുട്ടി കുന്നേക്കാടന്‍, അബ്ദുള്‍ റഹീം വടകര, വി.എം നാസര്‍ പട്ടാമ്പി സംസാരിച്ചു. സുബൈര്‍ നാറാത്ത്, അലി മാങ്ങാട്ടൂര്‍, നിഷാദ് വയനാട്, ഷറഫുദ്ദീന്‍ എടശ്ശേരി നേതൃത്വം നല്‍കി.
RELATED STORIES
അല്ലു അര്ജുന്റെ വസതിയില് ആക്രമണം; എട്ട് പേര് അറസ്റ്റില്
22 Dec 2024 1:42 PM GMTഭര്ത്താവില് നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്'' ചേര്ത്തു;...
22 Dec 2024 3:43 AM GMT