Latest News

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 7 ലക്ഷം കടന്നു, 24 മണിക്കൂറിനുള്ളില്‍ 467 മരണം

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 7 ലക്ഷം കടന്നു, 24 മണിക്കൂറിനുള്ളില്‍ 467 മരണം
X

ന്യൂഡല്‍ഹി: ഇന്ന് മാത്രം 22,252 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 7 ലക്ഷം കടന്നു. ഇന്ന് മാത്രം 467 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 7,19,665 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 20,160 പേര്‍ മരിക്കുകയും ചെയ്തു.

രാജ്യത്ത് ഇപ്പോള്‍ 2,59,557 പേര്‍ക്കാണ് നിലവില്‍ രോഗബാധയുള്ളത്. 4,39,948 പേരുടെ രോഗം ഭേദമായി.

ആറ് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് അഞ്ച് ദിവസം മാത്രമാണ് എടുത്തതെന്നത് വലിയ ആശങ്കയോടെയാണ് ആരോഗ്യവിദഗ്ധര്‍ കാണുന്നത്.

രോഗമുക്തരുടെ എണ്ണം 4,39,947 ആയതായും സജീവ കേസുകള്‍ 1,80,390 ആണെന്നും ആക്റ്റീവ് കേസുകളേക്കാന്‍ രോഗമുക്തരുടെ എണ്ണം കൂടുതലായിരിക്കുന്നത് രോഗവ്യാപനത്തിന്റെ തീവ്രത കുറയുന്നതിന്റെ ലക്ഷണമാണെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 61.13 ശതമാനമാണ്.

ഇപ്പോഴും ഇന്ത്യയില്‍ മഹാരാഷ്ട്രയാണ് രോഗബാധ കൂടുതലുള്ള സ്ഥലം. സംസ്ഥാനത്ത് ആകെ രോഗികള്‍ 2,11,987 ആണെങ്കില്‍ അതില്‍ 1,80,390 എണ്ണം സജീവ കേസുകളാണ്. 1,15,262 പേര്‍ രോഗമുക്തരായി. 9,026 പേര്‍ മരിച്ചു. തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുതാഴെ.

Next Story

RELATED STORIES

Share it