Latest News

പണപ്പെരുപ്പം; വെനിസ്വേലയില്‍ പെട്രോള്‍ പമ്പുകളില്‍ ബാര്‍ട്ടര്‍ സമ്പ്രദായം

ഒരു സിഗററ്റ് നല്‍കിയാല്‍ പത്ത് ലിറ്ററോളം പെട്രോള്‍ അടിച്ചു കിട്ടും

പണപ്പെരുപ്പം; വെനിസ്വേലയില്‍ പെട്രോള്‍ പമ്പുകളില്‍ ബാര്‍ട്ടര്‍ സമ്പ്രദായം
X

കാരക്കസ്: പണപ്പെരുപ്പത്തിന്റെ കെടുതികളില്‍ തകര്‍ന്ന വെനിസ്വേലയില്‍ പെട്രോള്‍ പമ്പുകള്‍ പണത്തിനു പകരം ബാര്‍ട്ടര്‍ സമ്പ്രദായം ആരംഭിച്ചതായി റിപോര്‍ട്ട്. ലോകത്ത് പെട്രോളിന് ഏറ്റവും വിലക്കുറവുള്ള രാജ്യമാണ് വെനിസ്വേല. ഇവിടെ 1.48 ഇന്ത്യന്‍ രൂപക്ക് തുല്യമായ നിരക്കില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കും. എന്നാല്‍, അത് വെനിസ്വേലന്‍ കറന്‍സിയായ ബൊളിവറിലേക്ക് മാറ്റിയാല്‍ 5000 ബൊളിവറാണ് ഒരു ലിറ്റര്‍ പെട്രോളിന് നല്‍കേണ്ടത്.


പണപ്പെരുപ്പം കാരണം കറന്‍സിയുടെ മൂല്യം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് വെനിസ്വേല. ഓരോ ദിവസവും കറന്‍സിയുടെ മൂല്യം കുറയുന്നതിനാല്‍ പെട്രോള്‍ പമ്പുകള്‍ പണം സ്വീകരിക്കുന്നത് അവസാനിപ്പിച്ചതായി രാജ്യത്തെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കറന്‍സിക്ക് പകരം, സിഗററ്റ്, അരി, കോഴി എന്നിവയൊക്കെയാണ് ഇപ്പോള്‍ പെട്രോള്‍ പമ്പുകളില്‍ വാങ്ങുന്നത്.


20 സിഗററ്റുകളുള്ള മള്‍ബറോയുടെ ഒരു പെട്ടിക്ക് മൂന്ന് ഡോളറാണ് വെനിസ്വേലയില്‍ വില. ഇത് വെനിസ്വേലന്‍ ബൊളിവറിലാക്കിയാല്‍ 9,723,857 ബൊളിവര്‍ നല്‍കേണ്ടിവരും. കറന്‍സിയുടെ ഇത്ര രൂക്ഷമായ വിലയിടയിവ് കാരണമാണ് പെട്രോള്‍ പമ്പുകള്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തിലേക്ക് തിരിഞ്ഞത്. ഒരു സിഗററ്റ് നല്‍കിയാല്‍ പത്ത് ലിറ്ററോളം പെട്രോള്‍ അടിച്ചു കിട്ടും. ഒരു ചെറിയ കോഴിയുമായി പെട്രോള്‍ പമ്പിലേക്കു പോയാല്‍ കാറിന് ഫുള്‍ ടാങ്ക് അടിച്ചുകിട്ടുന്ന തരത്തിലാണ് ബാര്‍ട്ടര്‍ സമ്പ്രദായമെന്നും വെനിസ്വേലന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.




Next Story

RELATED STORIES

Share it