Latest News

ഇനിയും നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള അന്തര്‍സംസ്ഥാന തൊഴിലാളികള്‍ വിവരങ്ങള്‍ നല്‍കണം

ഇനിയും നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള അന്തര്‍സംസ്ഥാന തൊഴിലാളികള്‍ വിവരങ്ങള്‍ നല്‍കണം
X

മലപ്പുറം: ഇതര സംസ്ഥനങ്ങളില്‍ നിന്ന് ലോക്ക് ഡൗണ്‍ മൂലം ജില്ലയില്‍ അകപ്പെട്ട അന്തര്‍സംസ്ഥാന തൊഴിലാളികളില്‍ ഇനിയുംസ്വദേശത്തേക്ക് മടങ്ങി പോകാന്‍ താത്പര്യമുള്ളവര്‍ വ്യക്തിഗത വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍ പേര്, വിലാസം, സംസ്ഥാനം തുടങ്ങിയ വിവരങ്ങള്‍അവര്‍ താമസിക്കുന്നപഞ്ചായത്ത് വിലേജ് ഓഫീസ് എന്നിവിടങ്ങളില്‍ അറിയിക്കണം. അന്തര്‍ സംസ്ഥാന തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ നാട്ടില്‍ തിരിച്ചെത്തിക്കണമെന്ന സുപ്രിം കോടതിയുടെനിര്‍ദേശത്തെ തുടര്‍ന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

ജില്ലയില്‍ നാട്ടില്‍ പോകാന്‍ സന്നദ്ധത അറിയിച്ച മുഴുവന്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളെയും ഇതിനോടകം സ്വദേശത്തേക്ക് മടക്കി അയച്ചതായി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ നിന്ന് പ്രത്യേക തീവണ്ടികളില്‍ 29,570 തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിയത്. ബീഹാര്‍- 6,954 പേര്‍, ഉത്തര്‍പ്രദേശ് 3,126 വെസ്റ്റ് ബംഗാള്‍-12,364 പേര്‍, രാജസ്ഥാന്‍- 1,941 പേര്‍, മധ്യപ്രദേശ്-795 പേര്‍, മിസോറം-ഒരാള്‍, മണിപ്പൂര്‍- 60 പേര്‍, ഛത്തീസ്ഗഢ്-77പേര്‍, ഉത്തരാഖണ്ഡ്-39 പേര്‍, അരുണാചല്‍ പ്രദേശ്-38 പേര്‍, മേഘാലയ-139 പേര്‍, ത്രിപുര-54 പേര്‍, പഞ്ചാബ്-മൂന്ന് പേര്‍, ജാര്‍ഖണ്ഡ്- 1,747 പേര്‍, ഒഡീഷ-2,232 പേര്‍ എന്നിങ്ങനെയാണ് ഇതരസംസ്ഥാനങ്ങളിലേക്ക് പോയ അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍.

Next Story

RELATED STORIES

Share it