Latest News

കിഴക്കമ്പലം പഞ്ചായത്തിനെതിരെയുള്ള അന്വേഷണം പ്രഹസനമാക്കരുത്: എസ്ഡിപിഐ

കിഴക്കമ്പലം പഞ്ചായത്തിനെതിരെയുള്ള അന്വേഷണം പ്രഹസനമാക്കരുത്: എസ്ഡിപിഐ
X

കിഴക്കമ്പലം: ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് മലയിടംതുരുത്ത് പ്രദേശത്തു യുവാവ് കൊവിഡ് ബാധിതനായി തൊഴുത്തില്‍ കഴിഞ്ഞ ശേഷം മരണപ്പെട്ട സംഭവത്തില്‍ പഞ്ചായത്തിനെതിരെയുള്ള അന്വേഷണം പ്രഹസനമാക്കരുതെന്ന് എസ്ഡിപിഐ കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് സൈനുദ്ധീന്‍ പള്ളിക്കര ആവശ്യപ്പെട്ടു. യുവാവിനു ദിവസങ്ങളോളം തൊഴുത്തില്‍ കഴിയേണ്ടിവരികയും പിന്നീട് രോഗം മൂര്‍ച്ഛിച്ചു നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്‌തെങ്കിലും മരണപ്പെടുകയായിരുന്നു. ഇത് കിഴക്കമ്പലം പഞ്ചായത്തിന്റെ വീഴ്ചയാണ്. ഉത്തരവാദിത്തമില്ലാത്ത പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടണം.

പഞ്ചായത് പരിധിയില്‍ അനിയന്ത്രിതമായി കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച എഫ് എല്‍ടിസി സെന്ററുകളോ മറ്റു സൗകര്യങ്ങളോ ഒരുക്കാതെ പഞ്ചായത്ത് അനാസ്ഥ തുടരുന്നത് ജനാതിപത്യ നിര്‍വഹണത്തിന്റെ ലംഘനമാണ്. പതിനായിരത്തോളം തൊഴിലാളികള്‍ താമസിക്കുന്ന കിറ്റക്‌സ് കമ്പനിയില്‍ കൊവിഡ് വ്യാപനവും ചികില്‍സാ നിഷേധവും വാര്‍ത്തയായതിനെ തുടര്‍ന്ന് എസ് ഡി പി ഐസംസ്ഥാന സമിതി അംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍ സര്‍ക്കാറിന് നല്‍കിയ പരാതിയെ തുടര്‍ന്ന് പഞ്ചായത്തിനെതിരെയും കിറ്റക്‌സ് കമ്പനിക്കെതിരേയും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം സുതാര്യമാവണമെന്നും കിറ്റക്‌സിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി സമഗ്രമായ അന്വേഷണം വേണമെന്നും സൈനുദ്ദീന്‍ പള്ളിക്കര ആവശ്യപ്പെട്ടു.

Investigation against Kizhakambalam panchayath should not be a joke: SDPI


Next Story

RELATED STORIES

Share it