Latest News

ഐപിഎല്‍; മിച്ചല്‍ മാര്‍ഷ് പുറത്ത്; പകരം ജേസണ്‍ ഹോള്‍ഡര്‍

ഐപിഎല്‍; മിച്ചല്‍ മാര്‍ഷ് പുറത്ത്; പകരം ജേസണ്‍ ഹോള്‍ഡര്‍
X

ദുബയ്: പ്രീമിയര്‍ ലീഗില്‍ നിന്ന് സണ്‍റൈസേഴ്‌സ് താരം മിച്ചല്‍ മാര്‍ഷല്‍ പുറത്ത്. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഓസിസ് താരം ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്‍മാറിയത്.

ശേഷിക്കുന്ന മല്‍സരങ്ങളില്‍ മിച്ചല്‍ കളിക്കില്ലെന്ന സണ്‍റൈസേഴ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു. പകരം വെസ്റ്റ്ഇന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡര്‍ കളിക്കും. ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറായ ജേസണ്‍ രണ്ട് ദിവസത്തിനകം ദുബയിലെത്തും. +

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തിലെ ആദ്യ ഓവറിലാണ് ഓള്‍റൗണ്ടറായ മിച്ചലിന് പരിക്കേറ്റത്. ആദ്യ മല്‍സരത്തില്‍ തോറ്റ ഹൈദരാബാദിന്റെ അടുത്ത മല്‍സരം 26ന് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേയാണ്. നിലവില്‍ നിരവധി താരങ്ങളുടെ പരിക്ക് ഹൈദരാബാദിന് ഭീഷണിയായിട്ടുണ്ട്.


Next Story

RELATED STORIES

Share it