Latest News

മണല്‍വാരല്‍ സൊസൈറ്റിയില്‍ ക്രമക്കേട്; മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയടക്കം 10 പേര്‍ക്കെതിരേ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ

മണല്‍വാരല്‍ സൊസൈറ്റിയില്‍ ക്രമക്കേട്; മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയടക്കം 10 പേര്‍ക്കെതിരേ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ
X

കണ്ണൂര്‍: മണല്‍വാരലില്‍ 43 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ കണ്ണൂര്‍ ജില്ലയിലെ കമ്പില്‍ എന്‍ആര്‍ഐ റിലീഫ് കോപറേറ്റീവ് സൊസൈറ്റിക്കെതിരേ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു. സൊസൈറ്റി ഡയറക്ടറും മുസ് ല ിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അബ്ദുള്‍ കരിം ചേലേരി ഉള്‍പ്പെടെ 10 പേര്‍ക്കെതിരേ കേസെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിജിലന്‍സ് നടത്തിയ പ്രഥമിക പരിശോധനയിലാണ് ക്രമക്കേട് സ്ഥിരീകരിച്ചത്.

സൊസൈറ്റി ഡയറക്ടറും സംഘവും 2013 ഏപ്രില്‍ ഒന്നുമുതല്‍ 2015 മാര്‍ച്ച് 31 വരെയുളള കാലത്ത് മണലെടുപ്പിലൂടെ 42,91,164 രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് പ്രാഥമിക നിഗമനം. മണല്‍ വാരുന്ന കടവിന്റെ യഥാര്‍ത്ഥ ഉടമകളുമായി കരാറുണ്ടാക്കാതെ ഇടനിലക്കാരുമായി വാടകക്കരാറുണ്ടാക്കി നഷ്ടം വരുത്തി, തൊഴിലാളികള്‍ക്ക് കൂലി കൊടുത്തതിനും വഞ്ചി വാടക നല്‍കിയതിനും കള്ള രേഖയുണ്ടാക്കി തുടങ്ങിയ ആരോപണങ്ങളും വിജിലന്‍സ് ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ സഹകരണ വകുപ്പും ഇതേ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം.

സ്വകാര്യ വ്യക്തികള്‍ മണല്‍ വാരുന്നത് തടഞ്ഞ സമയത്താണ് സൊസൈറ്റികള്‍ക്ക് അതിനുള്ള അവകാശം നല്‍കിയത്.

Next Story

RELATED STORIES

Share it