Latest News

കൊവിഡ് 19: ഐആര്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ ഒരു ദിവസത്തെ വേതനം പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക്

കൊവിഡ് 19: ഐആര്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ ഒരു ദിവസത്തെ വേതനം പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക്
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ റവന്യു സര്‍വീസ് അസോസിയേഷന്‍ അംഗങ്ങള്‍ അവരുടെ ഒരു ദിവസത്തെ വേതനം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

അസോസിയേഷന്‍ അംഗങ്ങള്‍ വ്യക്തിപരമായി അവരുടെ അയല്‍ക്കാര്‍ക്ക് കഴിയാവുന്ന സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ കൊവിഡിനെ ചെറുത്തുതോല്‍പ്പിക്കുന്നതിനുള്ള പോരാട്ടത്തില്‍ കൂട്ടമായി പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഒരു ദിവസത്തെ വേതനം നല്‍കാന്‍ തീരുമാനിച്ചത്.

തങ്ങളുടെ വേതനത്തിന്റെ ഒരു ഭാഗം നല്‍കുന്നതിനെ കുറിച്ച് അസോസിയേഷന്‍ തങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമാരാഞ്ഞിരുന്നു. അതിന് ആവേശത്തോടെയുള്ള പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്നാണ് ഒരു ദിവസത്തെ വേതനം നല്‍കാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it