Latest News

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ്സിന് അകത്തോ പുറത്തോ? 2024 ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ്സിന് അകത്തോ പുറത്തോ? 2024 ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: രാഷ്ട്രീയ-തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസ്സില്‍ അംഗത്വം കൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനെടുക്കാതെ 2024 തിരഞ്ഞെടുപ്പില്‍ ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ ഒരു എംപവര്‍ ആക്ഷന്‍ ഗ്രൂപ്പിനെയും പാര്‍ട്ടി പ്രഖ്യാപിച്ചു. 2024 ദേശീയ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ ഉദയ്പൂരില്‍ മൂന്ന് ദിവസത്തെ ആലോചനായോഗം തീരുമാനിച്ചതിനു പിന്നാലെയാണ് എംപവര്‍ ഗ്രൂപ്പിനെ പ്രഖ്യാപിച്ചത്.

2024 തിരഞ്ഞെടുപ്പ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് മേധാവി സോണിയാഗാന്ധിയാണ് എട്ടംഗ കമ്മിറ്റിയെ നിയോഗിച്ചത്.

'2022 മെയ് 13, 14, മെയ് 15 തീയതികളില്‍ ഉദയ്പൂരില്‍ ചിന്തന്‍ ശിബിരം വിളിച്ചുചേര്‍ക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തീരുമാനിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 400 ഓളം സ്ത്രീകളടക്കമുള്ള കോണ്‍ഗ്രസുകാര്‍ പങ്കെടുക്കും'- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രഖ്യാപിച്ചു.

നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സ്ഥിതിയും ഈ രംഗത്ത് രാജ്യം നേരിടുന്ന വെല്ലുവിളികളുമായിരിക്കും ആലോചനാ യോഗത്തിന്റെ ഫോക്കസ്. കര്‍ഷകരുടെ ക്ഷേമം, കാര്‍ഷികത്തൊഴിലാളികള്‍, ആദിവാസികള്‍, പട്ടികജാതികള്‍, പിന്നാക്കക്കാര്‍, മത- ഭാഷാ ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും- രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ചിന്തന്‍ ശിബരത്തിന്റെ ഉദ്ദേശ്യം.

അതേസമയം കോണ്‍ഗ്രസ്സിന്റെ അടുത്ത തിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനെക്കുറിച്ച് പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനങ്ങളെന്നതും ശ്രദ്ധേയമാണ്. അതേകുറിച്ചുള്ള പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാവുമെന്നും പ്രതീക്ഷിച്ചിരുന്നു.

കോണ്‍ഗ്രസ് നേതൃത്വവുമായി പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മൂന്ന് സിറ്റിങ് നടത്തിയിരുന്നു. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ച് തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പിച്ച് പാര്‍ലമെന്റില്‍ ഭൂരിഭാഗം സീറ്റും നേടുകയാണ് ലക്ഷ്യം.

Next Story

RELATED STORIES

Share it