Latest News

ഒഡീഷയില്‍ ചൂടു കൂടുന്നു; പതിനാറിടത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍

ഒഡീഷയില്‍ ചൂടു കൂടുന്നു; പതിനാറിടത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍
X

ന്യൂഡല്‍ഹി: ഡല്‍ഹി താപതരംഗത്തിന്റെ പിടിയിലമര്‍ന്നതിനു തൊട്ടുപിന്നാലെ രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും താപനില അസഹനീയമായ അളവിലേക്ക് വര്‍ധിക്കുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസത്തെ താപനില 40.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.

ഒഡീഷയാണ് ഊഷ്മാവ് വര്‍ധിച്ച മറ്റൊരു പ്രദേശമെന്ന് മെട്രോളജിക്കല്‍ വിഭാഗത്തിന്റെ റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ഒഡീഷയിലെ 16 ഇടങ്ങളില്‍ താപനില 40 ഡിഗ്രിയിലേക്ക് ഉയര്‍ന്നു. ബാരിപഡയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 44.6 ഡിഗ്രി സെല്‍ഷ്യസ്. 20 ജില്ലകളില്‍ മെട്രോളജിക്കല്‍ വിഭാഗം യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

സുന്ദര്‍ഗര്‍ഹ്, ഝാര്‍സുഗുഡ, ബര്‍ഗര്‍ഹ്, സാംബാല്‍പൂര്‍, ദിയോഗഡ്, അംഗുള്‍, ധെങ്കനാല്‍, കിയോഞ്ജര്‍, മയൂര്‍ഭഞ്ച്, നുവാപട, ബൊളാംഗീര്‍, കലഹണ്ടി, സോനെപൂര്‍, ബൗദ്, നയഗഡ്, ഖുര്‍ദ, കട്ടക്ക്, ജജ്പൂര്‍, ഭദ്രക് തുടങ്ങിയ ജില്ലകളിലാണ് താപനില ഇനിയും ഉയരാന്‍ സാധ്യത.

ലഖ്‌നോവില്‍ കഴിഞ്ഞ ദിവസം താപനില വീണ്ടും വര്‍ധിച്ചിരുന്നു. അതും താപതരംഗത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.

ഡല്‍ഹിയില്‍ തിങ്കളാഴ്ച 40.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഡല്‍ഹി എന്‍സിആറില്‍ 76 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന താപനിലയിലൊന്നാണ് ഇത്.

''1945 മാര്‍ച്ച് 31ന് ഡല്‍ഹിയില്‍ താപനില 40.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 40.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 76 വര്‍ഷത്തിനിടയില്‍ ഡല്‍ഹി എന്‍സിആറിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താപനിലയാണ് ഇത്. കാറ്റിന്റെ ഗതിവേഗം കുറഞ്ഞതും തെളിഞ്ഞ ആകാശവുമാണ് താപനിലയില്‍ വര്‍ധനവുണ്ടാക്കിയത്''- കാലാവസ്ഥാവിഭാഗം റീജനല്‍ ഫോര്‍കാസ്റ്റിങ് കേന്ദ്രത്തിലെ മേധാവി കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു.

Next Story

RELATED STORIES

Share it