Sub Lead

ഭൂരിപക്ഷത്തിന്റെ ഇഷ്ടപ്രകാരം ഭരണഘടന ഉദാരമായി ഭേദഗതി ചെയ്യുന്നതിന് അംബേദ്ക്കര്‍ എതിരായിരുന്നു: ജസ്റ്റിസ് ബി ആര്‍ ഗവായ്

ഭൂരിപക്ഷത്തിന്റെ ഇഷ്ടപ്രകാരം ഭരണഘടന ഉദാരമായി ഭേദഗതി ചെയ്യുന്നതിന് അംബേദ്ക്കര്‍ എതിരായിരുന്നു: ജസ്റ്റിസ് ബി ആര്‍ ഗവായ്
X

ന്യൂഡല്‍ഹി: ഭൂരിപക്ഷത്തിന്റെ ഇഷ്ടപ്രകാരം ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ഡോ. ബി ആര്‍ അംബേദ്ക്കര്‍ എതിരായിരുന്നുവെന്ന് സുപ്രിംകോടതി ജഡ്ജി ബി ആര്‍ ഗവായ്. ഡോ. അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ സംഘടിപ്പിച്ച അംബേദ്ക്കര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ഭേദഗതികള്‍ക്കുള്ള നടപടിക്രമങ്ങള്‍ കര്‍ക്കശമാക്കിയതിന് പലകോണുകളില്‍ നിന്നും അംബേദ്ക്കര്‍ വിമര്‍ശനം നേരിട്ടു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ ഭരണഘടന ഭേദഗതി ചെയ്യാനാവൂയെന്ന വ്യവസ്ഥ അപ്രായോഗികമാണെന്നാണ് എതിരാളികള്‍ വാദിച്ചത്.

കാലത്തിന് അനുസരിച്ച് ഭരണഘടന ഭേദഗതി ചെയ്യാനാവില്ലെന്നായിരുന്നു എതിരാളികളുടെ ആശങ്ക. ഭരണഘടന കാലത്തിന് അനുസരിച്ച് പുതുക്കണമെന്ന വാദം ശരിയാണെന്ന് അംബേദ്ക്കര്‍ സമ്മതിച്ചു. എന്നാല്‍, രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടെ രാഷ്ട്രീയ അജണ്ടകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇത് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഭരണഘടന വളരെ ഉദാരമായി ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കിയാല്‍, ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് അതിന്റെ അജണ്ട നടപ്പിലാക്കാന്‍ കഴിയും. ഇത് അനുവദിക്കരുതെന്നായിരുന്നു അംബേദ്ക്കറുടെ നിലപാടെന്നും ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു.

Next Story

RELATED STORIES

Share it