Latest News

കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വലുപ്പം നിയന്ത്രിക്കണമെന്ന് ശുപാര്‍ശ

അനുവദിനീയമായ പരിധിയില്‍ കൂടുതല്‍ വലുപ്പമുള്ള വീടുകള്‍ നിര്‍മിക്കുന്നവരില്‍നിന്ന് പാറവിലയോടൊപ്പം അധികനികുതി ഈടാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വലുപ്പം നിയന്ത്രിക്കണമെന്ന് ശുപാര്‍ശ
X

തിരുവനന്തപുരം: പ്രകൃതി ചൂഷണം നിയന്ത്രിക്കുന്നതിനു വേണ്ടി വീടുനിര്‍മാണത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ശുപാര്‍ശയുമായി നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപോര്‍ട്ട്. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. വ്യക്തികള്‍ സ്വന്തം ചിലവിലാണ് വീട് നിര്‍മിക്കുന്നതെങ്കിലും എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രകൃതി വിഭവങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്.


അനുവദിനീയമായ പരിധിയില്‍ കൂടുതല്‍ വലുപ്പമുള്ള വീടുകള്‍ നിര്‍മിക്കുന്നവരില്‍നിന്ന് പാറവിലയോടൊപ്പം അധികനികുതി ഈടാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. അതോടൊപ്പം ചൂഷണമൊഴിവാക്കാന്‍ പാറക്വാറികളുടെ നടത്തിപ്പിന് വ്യക്തിഗത ലൈസന്‍സ് നല്‍കുന്നതിനുപകരം പൊതു ഉടമസ്ഥതയിലോ സര്‍ക്കാര്‍നിയന്ത്രണത്തിലോ ഇത് കൊണ്ടുവരണം. ഖനനത്തിന് സാമൂഹികനിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണം. മുല്ലക്കര രത്‌നാകരന്‍ ആണ് ശുപാര്‍ശ സമര്‍പ്പിച്ച നിയമസഭാ പരിസ്ഥിതി സമിതിയുടെ അധ്യക്ഷന്‍.




Next Story

RELATED STORIES

Share it