Big stories

ജല്ലിക്കട്ട്: തമിഴ്‌നാട്ടില്‍ കളം മാറ്റിക്കളിക്കാനൊരുങ്ങി രാഹുല്‍ഗാന്ധി

ജല്ലിക്കട്ട്: തമിഴ്‌നാട്ടില്‍ കളം മാറ്റിക്കളിക്കാനൊരുങ്ങി രാഹുല്‍ഗാന്ധി
X

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപകമായി ആഘോഷിക്കപ്പെടുന്ന ജല്ലിക്കട്ടില്‍ പങ്കുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പൊങ്കല്‍ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ജല്ലിക്കട്ട് ഉല്‍സവത്തിലാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തത്.

തമിഴ്‌സംസ്‌കാരത്തെയും നേതാക്കളെയും സംസ്‌കാരത്തെയും ഭാഷയെയും തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് സൂചന നല്‍കാനാണ് താനിവിടെ എത്തിയതെന്ന് രാഹുല്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ പാരമ്പര്യ കായിക വിനോദമാണ് ജല്ലിക്കട്ട്.

'തമിഴ് സംസ്‌കാരം, ചരിത്രം എന്നിവ ഇന്ത്യയുടെ ഭാവിക്ക് അനിവാര്യവുമാണ്. അത് ബഹുമാനിക്കപ്പെടണം'- രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മധുരെയില്‍ നടന്ന ജല്ലിക്കട്ടില്‍ രാഹുലിനെക്കൂടാതെ ഡിഎംകെ നേതാവായ എം കെ സ്റ്റാലിനടക്കമുള്ളവര്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് ഡിഎംകെ സഖ്യമാണ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 38 സീറ്റില്‍ 31 എണ്ണത്തില്‍ സഖ്യം വിജയിച്ചു.

ജല്ലിക്കട്ട് നിരോധനം തമിഴ് സംസ്‌കാരത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നാണ് പലരും ആരോപിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ജല്ലിക്കെട്ടിനെ എതിര്‍ത്തിരുന്നു.

Next Story

RELATED STORIES

Share it