Latest News

ജമാല്‍ ഖഷഗ്ജി വധം: യുഎസ് റിപോര്‍ട്ടിനെതിരെ സൗദിയെ പിന്തുണച്ച് ഒഐസി

സി.ഐ.എ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് സൗദി വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയെ പിന്തുണക്കുന്നതായി ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ഉസൈമിന്‍ പറഞ്ഞു

ജമാല്‍ ഖഷഗ്ജി വധം: യുഎസ് റിപോര്‍ട്ടിനെതിരെ സൗദിയെ പിന്തുണച്ച് ഒഐസി
X

റിയാദ് : മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി വധവുമായി ബന്ധപ്പെട്ട് യുഎസ് രഹസ്യാന്വേഷണ വിഭാഗം അമേരിക്കന്‍ കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപോര്‍ട്ടിനെതിരെ സൗദിക്ക് പിന്തുണ പ്രഖ്യാപിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷനും ഗള്‍ഫ് സഹകരണ കൗണ്‍സിലും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടത് അനുസരിച്ചാണ് ജമാല്‍ ഖഷഗ്ജി വധിച്ചതെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.


സി.ഐ.എ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് സൗദി വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയെ പിന്തുണക്കുന്നതായി ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ഉസൈമിന്‍ പറഞ്ഞു. യുഎസ് റിപോര്‍ട്ടില്‍ അടങ്ങിയ നിഗമനങ്ങളെ പൂര്‍ണമായും നിരാകരിക്കുന്നു. വ്യക്തമായ ഒരു തെളിവും റിപോര്‍ട്ടിലില്ല എന്നും അദ്ദേഹം പറഞ്ഞു. സൗദി വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയെ പിന്തുണക്കുന്നതായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ഹജ്‌റഫും പറഞ്ഞു. മേഖലാ, ആഗോള സമാധാനവും സുരക്ഷയും ശക്തമാക്കുന്നതിലും ഭീകര വിരുദ്ധ പോരാട്ടത്തിലും സൗദി അറേബ്യ വലിയ പങ്ക് വഹിക്കുന്നു. ഇത് ചരിത്രപരവും പ്രശംസനീയവുമായ പങ്കാണ്. യാതൊരുവിധ തെളിവുമില്ലാത്ത, വെറും അഭിപ്രായം മാത്രമാണ് യു.എസ് കോണ്‍ഗ്രസിനു മുന്നില്‍ വെച്ച റിപോര്‍ട്ട് എന്നും അദ്ദേഹം പറഞ്ഞു.


സൗദി കോടതികള്‍ പ്രഖ്യാപിക്കുന്ന വിധികളെ വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതായി യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പറഞ്ഞു. മേഖലയില്‍ സുരക്ഷയും സ്ഥിരിതയുമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യ നടത്തുന്ന മുഴുവന്‍ ശ്രമങ്ങള്‍ക്കുമൊപ്പം യു.എ.ഇ നിലയുറപ്പിക്കുമെന്നും, ഖശോഗി വധക്കേസ് നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗിക്കാനും സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുമുള്ള ഏതു ശ്രമങ്ങളെയും നിരാകരിക്കുന്നതായും യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പറഞ്ഞു.




Next Story

RELATED STORIES

Share it