Latest News

രാമപുരത്ത് മഞ്ഞപ്പിത്തബാധ; രണ്ടാഴ്ചക്കിടെ രോഗം ബാധിച്ചത് 24 പേര്‍ക്ക്

രാമപുരത്ത് മഞ്ഞപ്പിത്തബാധ; രണ്ടാഴ്ചക്കിടെ രോഗം ബാധിച്ചത് 24 പേര്‍ക്ക്
X

രാമപുരം: രാമപുരത്ത് മഞ്ഞപ്പിത്തബാധ. രണ്ടാഴ്ചക്കിടെ രോഗം ബാധിച്ചത് 24 പേര്‍ക്ക്. പ്രദേശത്ത് പള്ളിപെരുന്നാളിനോടനുബന്ധിച്ച് വിതരണം ചെയ്ത ശീതളപാനീയത്തില്‍ നിന്നാണ് രോഗം വന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. എസ്എച്ച് ആശുപത്രിയാണ് പാനീയം വിതരണം ചെയ്തയത്. ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടി, മാലിന്യം പുറത്തേക്കൊഴുകുന്ന കാഴ്ചയാണ്. വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് എസ്എച്ച് ആശുപത്രി പൂട്ടി.

രോഗബാധയെ തുടര്‍ന്ന് പ്രദേശത്ത് രോഗവ്യാപനം തടയിടാന്‍ ഊര്‍ജ്ജിതപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. വീടുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികളും അധികൃതര്‍ സംഘടിപ്പിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് സെമിന്‍ ടോമി എന്ന കുട്ടി മരിച്ചിരുന്നു. ചികില്‍സയിലിരിക്കെയാണ് മരണം.




Next Story

RELATED STORIES

Share it