- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന്‍ കേരളോത്സവം 2021 ശ്രദ്ധേയമായി
ജിദ്ദ: പഴയകാല തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ള ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭമായ കലാകായിക സന്ധ്യയൊരുക്കി 'കേരളോത്സവം 2021' അരങ്ങേറി. ജനറല്‍ ബോഡി യോഗത്തോടെ ആരംഭിച്ച 'കേരളോത്സവം 2021' ജനപങ്കാളിത്തം കൊണ്ടും വൈവിധ്യ പൂര്‍ണമായ പരിപാടികള്‍ കൊണ്ടും കാണികളുടെ മുക്തകണ്ഠം പ്രശംസ നേടി.
ജെ ടി എ പ്രസിഡന്റ് അലി തേക്കുതോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം ഡോ. ഇന്ദു ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. നസീര്‍ വാവക്കുഞ്ഞു 'കേരള സംസ്ഥാനം പിറവി മുതല്‍ വര്‍ത്തമാന കാലം വരെ' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തില്‍ പത്തനംതിട്ട ജില്ലാ സംഗമം പ്രസിഡന്റ് ജയന്‍ നായര്‍, മൈത്രി പ്രസിഡന്റ് ബഷീര്‍ പരുത്തികുന്നന്‍, കൊല്ലം ജില്ലാ സംഗമം പ്രതിനിധി വിജാസ്, പത്തനംതിട്ട അനില്‍കുമാര്‍, തമിഴ് സംഘം പ്രസിഡന്റ് എഞ്ചിനീയര്‍ ഖാജാ മൊഹിയുദ്ദീന്‍, വര്‍ഗീസ് ഡാനിയല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ റാഫി ബീമാപള്ളി പ്രോഗ്രാം സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി റഷീദ് ഓയൂര്‍ സ്വാഗതവും ട്രഷറര്‍ മാജ സാഹിബ് ഓച്ചിറ നന്ദിയും പറഞ്ഞു.
ജിദ്ദയിലെ പ്രമുഖ ഗായകരായ മിര്‍സ ശരീഫ്, ചന്ദ്രു തിരുവനന്തപുരം, ഖദീജ ബീഗം, സോഫിയ സുനില്‍, ഡോ. മിര്‍സാന, ഷറഫുദ്ദീന്‍ പത്തനംതിട്ട, റഹീം കാക്കൂര്‍, റഷീദ് ഓയൂര്‍, മാസ്റ്റര്‍ ജോഹിന്‍ ജിജോ എന്നിവരുടെ സംഗീത സന്ധ്യയും, ഫ്‌ലവേഴ്‌സ് കോമഡി ഉത്സവം ഫെയിം ഫസല്‍ ഓച്ചിറ, ശിഹാബ് താമരകുളം എന്നിവരുടെ മിമിക്രിയും അമാന്‍, അയാന്‍ എന്നിവരുടെ കോമിക്കല്‍ സ്‌കിറ്റും അസ്മ സാബുവിന്റെ നൃത്തവും ഒപ്പനയും അറബിക് ഡാന്‍സും കാണികള്‍ക്ക് അസ്വാദ്യകരമായ ദൃശ്യവിരുന്നൊരുക്കി.
കൊവിഡ് കാലത്ത് പ്രവാസികള്‍ക്കിടയില്‍ നടത്തിയ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഡോ. ഇന്ദുചന്ദ്ര ശേഖറിനെയും നഴ്‌സിംഗ് സേവനങ്ങള്‍ക്ക് സിസ്റ്റര്‍ അന്നമ്മ സാമുവേലിനെയും കലാപ്രവര്‍ത്തനങ്ങള്‍ക്ക് സിനിമാ നടനും ജെടിഎ അംഗവുമായ സിയാദ് അബ്ദുള്ളയെയും ഡാന്‍സ് കോറിയൊഗ്രാഫര്‍ നദീറ മുജീബിനെയും ആദരിച്ചു.
ജിദ്ദയിലെ പ്രൊഫഷണല്‍ ഫുട്ബാള്‍ ടീമുകള്‍ പങ്കെടുത്ത വീറും വാശിയും നിറഞ്ഞ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം ശ്രദ്ധേയമായി. പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ അലി തേക്കുതോട്, ഹിഫ്‌സു റഹ്മാന്‍, അബ്ദുല്‍ മജീദ് നഹ, നൗഫാര്‍ അബൂബക്കര്‍ അബൂബക്കര്‍, നസീര്‍ വാവകുഞ്ഞ്, റഷീദ് ഓയൂര്‍, മാജാ സാഹിബ് എന്നിവര്‍ കളിക്കാരെ പരിചയപെട്ടു. കണ്ണൂര്‍ സൗഹൃദവേദിയെ പരാജയപെടുത്തി ഈശല്‍ കലാവേദി ചാമ്പ്യന്മാരായി.
മികച്ച ടീമായി കണ്ണൂര്‍ സൗഹൃദവേദിയേയും മികച്ച ഗോള്‍കീപ്പറായി കണ്ണൂര്‍ സൗഹൃദ വേദിയുടെ താരം ഷറഫുദ്ദീനെയും മികച്ച ഷൂട്ടറായി ഈശല്‍ കലാവേദിയുടെ ആദിലിനെയും തിരഞ്ഞെടുത്തു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്‌പോര്‍ട്‌സ് കോര്‍ണര്‍ സ്‌പോണ്‍സര്‍ ചെയ്ത വിന്നേഴ്‌സ് ട്രോഫി ജെ ടി എ പ്രസിഡന്റ് അലി തേക്കുതോട് സമ്മാനിച്ചു. എച്ച് ആന്‍ഡ് ഇ ചാനല്‍ സ്‌പോണ്‍സര്‍ ചെയ്ത റണ്ണേഴ്‌സപ്പ് ട്രോഫി എച്ച് ആന്‍ഡ് ഇ ചാനല്‍ ഡയറക്ടര്‍ നൗഷാദ് ചാത്തല്ലൂര്‍ സമ്മാനിക്കുകയും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ട്രോഫി ജെ ടി എ ജനറല്‍ സെക്രട്ടറി റഷീദ് ഓയൂരും മികച്ച ഷൂട്ടര്‍ക്കുള്ള ട്രോഫി പ്രസിദ്ധ ഗായകന്‍ മിര്‍സാ ഷെരീഫും സമ്മാനിച്ചു.
റഫറിയും മുന്‍ സന്തോഷ് ട്രോഫി താരവും ജെ എസ് സി കോച്ചുമായ സഹീര്‍ പി ആര്‍, ജെ എസ് സി കോച്ച് മജീദ്, ടെക്‌നികല്‍ ഹെഡ് മുനീര്‍ എന്നിവര്‍ക്കുള്ള ട്രോഫികള്‍ ജെ ടി എ സെക്രട്ടറി ശിഹാബ് താമരക്കുളം, ഡെന്‍സണ്‍ ചാക്കോ, ജെ ടി എ ട്രഷറര്‍ മാജാ സാഹിബ് എന്നിവര്‍ സമ്മാനിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ റാഫി ബീമാപള്ളി പ്രോഗ്രാം സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി റഷീദ് ഓയൂര്‍ സ്വാഗതവും ട്രഷറര്‍ മാജ സാഹിബ് ഓച്ചിറ നന്ദിയും പറഞ്ഞു.
ഫത്തിമ സമൂല , ശിഹാബ് താമരക്കുളം ,റാഫി ബീമാപള്ളി എന്നിവര്‍ അവതാരകരായിരുന്നു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മസൂദ് ബാലരാമപുരം, ഡെന്‍സണ്‍ ചാക്കോ, ഷറഫുദ്ദീന്‍ പത്തനംതിട്ട, സിയാദ് അബ്ദുള്ള, മാഹീന്‍, സുഭാഷ്, നൗഷാദ് ചവറ, സാബുമോന്‍ പന്തളം, മുജീബ്, തുടങ്ങിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
RELATED STORIES
മദ്യപാനം ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മധ്യവയസ്കന്റെ കഴുത്തറുത്തു
15 Nov 2024 6:26 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTപാലക്കാട് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
15 Nov 2024 4:19 PM GMTലെബനീസ് വിപ്ലവകാരി ജോര്‍ജ് ഇബ്റാഹീം അബ്ദുല്ലയെ മോചിപ്പിക്കാന്‍...
15 Nov 2024 3:56 PM GMTഏഴു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നു പേര് പിടിയില്‍
15 Nov 2024 3:07 PM GMTകോട്ടക്കല്‍ കുറ്റിപ്പുറം ആലിന്‍ചുവട് ജുമാമസ്ജിദിലെ ഇരട്ടക്കൊല; പത്ത്...
15 Nov 2024 2:51 PM GMT