Latest News

യഹൂദ സെമിത്തേരി വിവാദം: മാള സ്‌പോര്‍ട്‌സ് അക്കാദമിയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍

യഹൂദ സെമിത്തേരി വിവാദം: മാള സ്‌പോര്‍ട്‌സ് അക്കാദമിയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍
X


മാളഃ മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച കെ കരുണാകരന്‍ സ്മാരക മാള സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഭാവി അനിശ്ചിതാവസ്ഥയില്‍. ആധുനിക സ്‌പോര്‍ട്‌സ് അക്കാദമി പണിയുന്നത് യഹൂദ സെമിത്തേരിയിലാണ്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ മൂലം പണി ഇടയ്ക്കുവച്ച് നിലച്ചു.

ശ്മശാനത്തിന്റെ അവശേഷിക്കുന്ന ഭാഗം വേണ്ട രീതിയില്‍ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചാല്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ നിര്‍മാണത്തിന് തടസ്സമുണ്ടാകില്ല എന്ന് പൈതൃക സംരക്ഷണ സമിതി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഡി സി സി സെക്രട്ടറിയും മുന്‍ മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ എ അഷറഫ് പൈതൃക സംരക്ഷണ സമിതി ഭാരവാഹിയായ സി കര്‍മ്മചന്ദ്രനെ ഭീഷണിപ്പെടുത്തിയതോടെ കാര്യങ്ങള്‍ മാറിമറഞ്ഞു. ഇതോടെ ജനങ്ങളുടെ സ്വപ്നമായ സ്‌റ്റേഡിയം യാഥാര്‍ത്ഥ്യമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

സ്‌പോര്‍ട്‌സ് അക്കാദമി പണി പൂര്‍ണമാകാത്തതിനാല്‍ ഉപജില്ലാ കായിക മേള ഇപ്പോഴും ചാലക്കുടിയിലാണ് നടത്തുന്നത്. സ്‌പോര്‍ട്‌സ് അക്കാദമി കെട്ടിടം ഇപ്പോള്‍ തന്നെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിക്കഴിഞ്ഞു. സ്‌റ്റേഡിയം ഉപയോഗയോഗ്യമാക്കാനായി വിദേശത്ത് നിന്നെത്തിച്ച കൃത്രിമപുല്ലും അനുബന്ധ വസ്തുക്കളും കേടായി. 60 ലക്ഷം രൂപ ചെലവഴിച്ച് എത്തിച്ച ഇവയെല്ലാം സ്‌റ്റേഡിയത്തിനകത്തുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ്. കാര്യങ്ങള്‍ വിവാദത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ എന്തുസംഭവിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Next Story

RELATED STORIES

Share it