Latest News

കാന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചനിലയില്‍; അന്വേഷണം തുടങ്ങി

കാന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചനിലയില്‍; അന്വേഷണം തുടങ്ങി
X

കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാന്‍പൂര്‍ ബാറ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കനാലിനരികെ നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

മാധ്യമപ്രവര്‍ത്തകന്റേത് കൊലപാതകമാണെന്നും കഴുത്ത് ഞെരിച്ചാണ് കൊന്നിരിക്കുന്നതെന്നും പോലിസ് സംശയം പ്രകടിപ്പിച്ചു. ഇയാളെ കാണാതായെന്ന് ജനുവരി ഒന്നിനു തന്നെ കുടുംബം പരാതി നല്‍കിയിരുന്നു.

''കനാലിനരികേ ഒരു കാറ് നിര്‍ത്തിയിട്ടതായി കാണുന്നുവെന്ന് ബാറ പോലിസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചു. ഇതന്വേഷിക്കാന്‍ ബാറ സ്റ്റേഷനിലെ പോലിസ് സ്ഥലത്തെത്തി. മൃതദേഹം കാറിന്റെ പിന്‍സീറ്റിലായിരുന്നു കണ്ടത്. മരിച്ചയാള്‍ ആഷു യാദവാണെന്ന് പിന്നീട് മനസ്സിലായി''- ബാര പോലിസ് അറിയിച്ചു.

സംഭവസ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ സന്ദര്‍ശിച്ച് തെളിവ് ശേഖരിച്ചു.

പോലിസ് സംഘത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ഫൂട്ടേജുകള്‍ ശേഖരിക്കും. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ പറയാനാവൂ എന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it